Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുത്; സൂര്യയുടെ ഗോള്‍ഡന്‍ ഡക്കിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി സഞ്ജു സാംസണ്‍

Sanju Samson must replace Suryakumar Yadav
, തിങ്കള്‍, 20 മാര്‍ച്ച് 2023 (09:14 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും സൂര്യകുമാര്‍ യാദവ് പരാജയപ്പെട്ടതിനു പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി സഞ്ജു സാംസണ്‍. ഏകദിനത്തില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സൂര്യയെ മാറ്റി ഇനിയെങ്കിലും സഞ്ജുവിന് അവസരം നല്‍കണമെന്നാണ് ആരാധകരുടെ വാദം. അര്‍ഹതയുണ്ടായിട്ടും സഞ്ജുവിനെ ബിസിസിഐ പുറത്ത് നിര്‍ത്തുകയാണെന്നാണ് വിമര്‍ശനം. 
 
സഞ്ജുവിനെ ഇനിയും ഒഴിവാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിക്കുമെന്നും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു തന്നെയാണ് യോഗ്യനെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. 
 
ഏകദിന ലോകകപ്പ് ടീമിലും സഞ്ജുവിനെ ഉള്‍ക്കൊള്ളിക്കണമെന്നാണ് ആരാധകരുടെ വാദം. ഏകദിനത്തില്‍ സൂര്യകുമാര്‍, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതിനേക്കാള്‍ എത്രയോ ഭേദമാണ് സഞ്ജു; സൂര്യകുമാറിന് തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തണമെന്ന് ആരാധകര്‍