Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ; പരുക്കേറ്റ രോഹിതിനെ പരിഗണിച്ചില്ല

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ; പരുക്കേറ്റ രോഹിതിനെ പരിഗണിച്ചില്ല
, ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (08:02 IST)
ഡൽഹി: ഓട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ടെസ്റ്റ്, ഏകദിന ട്വന്റി20 ടീമുകളെബിസിസി ഐ പ്രഖ്യാപിച്ചത്, വിരട് കോഹ്‌ലി തന്നെയാണ് മുന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിയ്ക്കുക. 16 അംഗ ടി20 ടിമിലാണ് സഞ്ജു സാംസൺ ഇടംപിടിച്ചിരിയ്ക്കുന്നത്. പരിക്കിനെ തുടർന്ന് നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയെ മൂന്ന് ഫോർമാറ്റിലേയ്ക്കും പരിഗണീച്ചിട്ടില്ല. രോഹിത് ശർമയുടെ ചികിത്സാ പുരോഗതി ബിസിസിഐ മെഡിക്കൽ ടീം പരിശോധിയ്ക്കുന്നുണ്ട് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി  
 
രോഹിത് ശർമ്മയുടെ അഭാവത്തിൽ കെഎൽ രാഹുൽ അയിരിയ്ക്കും നിശ്ചിത ഓവർ ടിമിൽ ഉപനായകൻ. അജിൻക്യ രഹാനെയ്ക്കാണ് ടെസ്റ്റിൽ ഉപനായകത്വം. യുവതാരം ഋഷഭ് പന്തിന് നിശ്ചിത ഓവർ ടീമുകളിൽ ഇടംപിടിയ്ക്കാൻ സാധിച്ചില്ല എന്നതാണ് ശ്രദ്ദേയമായ കാര്യം. ടെസ്റ്റ് ടീമിലാണ് പന്തിനെ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. നവംബറിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകസിന മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഇന്ത്യ കളിയ്ക്കുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഘോഷത്തിലെ ആ മസിലുപിടുത്തം എന്തിനായിരുന്നു ? കാരണം തുറന്നുപറഞ്ഞ് സഞ്ജു !