Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിനെ ഇനി ട്വന്റി 20 ടീമിലേക്ക് പരിഗണിക്കില്ല; കാരണം ഇതാണ്

ട്വന്റി 20 ഫോര്‍മാറ്റിലെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് തിരിച്ചടിയായത്. ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ സഞ്ജുവിന്റെ പേരില്‍ ഉണ്ടെങ്കിലും ട്വന്റി 20 യില്‍ അങ്ങനെയല്ല

സഞ്ജുവിനെ ഇനി ട്വന്റി 20 ടീമിലേക്ക് പരിഗണിക്കില്ല; കാരണം ഇതാണ്
, ബുധന്‍, 22 നവം‌ബര്‍ 2023 (16:39 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിക്കാതിരുന്നത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവി പദ്ധതികളില്‍ സഞ്ജുവിന് സ്ഥാനമില്ലെന്നാണ് ബിസിസിഐയുടെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ട്വന്റി 20 ഫോര്‍മാറ്റിലേക്ക് സഞ്ജുവിനെ ഇനി പരിഗണിക്കാന്‍ സാധ്യത കുറവാണ്. അടുത്ത ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് പരമാവധി യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീം സജ്ജമാക്കാനാണ് ബിസിസിഐയുടെ തീരുമാനം. 
 
ട്വന്റി 20 ഫോര്‍മാറ്റിലെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് തിരിച്ചടിയായത്. ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ സഞ്ജുവിന്റെ പേരില്‍ ഉണ്ടെങ്കിലും ട്വന്റി 20 യില്‍ അങ്ങനെയല്ല. ഇന്ത്യക്കായി 21 ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്നായി വെറും 374 റണ്‍സ് മാത്രമാണ് സഞ്ജു നേടിയിരിക്കുന്നത്. 19.68 മാത്രമാണ് ശരാശരി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 32 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. അയര്‍ലന്‍ഡിനെതിരെ നേടിയ 26 പന്തില്‍ 40 ഒഴിച്ചാല്‍ സമീപകാലത്ത് മികച്ചൊരു ട്വന്റി 20 ഇന്നിങ്‌സ് സഞ്ജുവിന്റെ പേരില്‍ ഇല്ല. 
 
സയദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനവും സഞ്ജുവിന് വിനയായി. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 138 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. 510 റണ്‍സ് നേടിയ റിയാന്‍ പരാഗിന് പോലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 ടീമില്‍ സ്ഥാനമില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകദിന റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ആധിപത്യം; കുതിച്ച് കോലി