Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഇറാനി കപ്പിനുള്ള ടീമിൽ സഞ്ജുവില്ല, അതിനർഥം മറ്റൊന്ന്, സന്തോഷവാർത്ത

Sanju Samson

അഭിറാം മനോഹർ

, ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (10:51 IST)
ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ് ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ടീമില്‍ ഇടമില്ല. ഇതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാന്‍ സാധ്യത ഉയര്‍ന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരകളുണ്ട്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്തിന് ടീം വിശ്രമം അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ആ ഒഴിവില്‍ സഞ്ജു സാംസണാകും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാവുക എന്നാണ് സൂചന.
 
ഒക്ടോബര്‍ 6 മുതലാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് തുടക്കമാവുക. ഒക്ടോബര്‍ 1 മുതല്‍ 5 വരെയാണ് ഇറാനി കപ്പ് മത്സരം. അതിനാല്‍ തന്നെ ഇറാനി കപ്പില്‍ ഇടം പിടിച്ചിരുന്നെങ്കില്‍ ആദ്യ ടി20 മത്സരം സഞ്ജു സാംസണിന് നഷ്ടമാകുമായിരുന്നു. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് സഞ്ജുവിന് വീണ്ടും അവസരം ഒരുങ്ങുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹിയുടെ സാധ്യത സ്‌ക്വാഡില്‍ വിരാട് കോലിയും