Sanju Samson: സഞ്ജുവിന് വേണ്ടി പന്തിനെ തൊടാനോ? നോ, നെവര്‍ !
വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത് റിഷഭ് പന്തിനു തന്നെയാണെന്ന് ബിസിസിഐയും പരിശീലകന്‍ ഗൗതം ഗംഭീറും ആവര്‍ത്തിക്കുകയാണ്
Sanju Samson: ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയിട്ടും സഞ്ജു സാംസണ്‍ ബെഞ്ചില്‍ തന്നെ. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 യില്‍ ബെഞ്ചില്‍ ഇരിക്കാന്‍ തന്നെയാണ് സഞ്ജുവിന്റെ വിധി. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചതോടെ സഞ്ജുവിന് അവസരം നഷ്ടമായി.
വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത് റിഷഭ് പന്തിനു തന്നെയാണെന്ന് ബിസിസിഐയും പരിശീലകന്‍ ഗൗതം ഗംഭീറും ആവര്‍ത്തിക്കുകയാണ്. റിഷഭ് പന്ത് ടീമില്‍ ഉണ്ടെങ്കില്‍ സഞ്ജു പുറത്തിരിക്കേണ്ടിവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല സഞ്ജുവിനേക്കാള്‍ പരിചയ സമ്പത്ത് കുറവുള്ള റിയാന്‍ പരാഗും പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ ജൂനിയറാണ് പരാഗ്. ഐപിഎല്ലിലെ ഏത് കണക്കെടുത്ത് നോക്കിയാലും സഞ്ജുവിനേക്കാള്‍ താഴെയാണ് പരാഗിന്റെ സ്ഥാനം. എന്നിട്ടും സഞ്ജുവിനെ തഴയുന്ന പതിവ് ബിസിസിഐ തുടരുകയാണ്.