Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: തോൽവി നല്ലതാണ്, ജയിക്കുമെങ്കിൽ ! സഞ്ജു ചേട്ടൻ സൂപ്പറാ...

സൂപ്പർ എട്ടിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയാണ് ഇന്ത്യ വീണ്ടും സഞ്ജുവിനെ കുറിച്ച് ആലോചിക്കാൻ കാരണം

Sanju Samson, Sanju Samson Record, Sanju Samson T20 World Cup record
Sanju Samson: അഭിഷേക് ശർമയ്‌ക്കൊരു പനി വന്നു, നമീബിയയ്‌ക്കെതിരെ പകരക്കാരനായി സഞ്ജുവിനു വാതിൽ തുറക്കപ്പെട്ടത് അങ്ങനെയാണ്. ഓപ്പണറായി ഇറങ്ങിയ സഞ്ജു എട്ട് പന്തിൽ 22 റൺസുമായി ഇന്ത്യക്കു മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ അഭിഷേക് തിരിച്ചെത്തിയതോടെ സഞ്ജുവിനു വീണ്ടും ബെഞ്ചിലേക്ക് താഴേണ്ടിവന്നു. 
 
സൂപ്പർ എട്ടിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയാണ് ഇന്ത്യ വീണ്ടും സഞ്ജുവിനെ കുറിച്ച് ആലോചിക്കാൻ കാരണം. സൂപ്പർ എട്ടിൽ സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജു കളിച്ചു. രണ്ട് ഇടംകൈയൻമാർ ഓപ്പണിങ്ങിൽ ഒന്നിച്ചെത്തുന്നത് ഇന്ത്യയുടെ ബാറ്റിങ് താളം നഷ്ടപ്പെടുത്തുന്നു എന്ന് മനസിലാക്കിയ പരിശീലകൻ ഗൗതം ഗംഭീർ സഞ്ജുവിനെ അഭിഷേകിനൊപ്പം ഓപ്പണറാക്കുകയായിരുന്നു. 15 പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 24 റൺസ് നേടിയ സഞ്ജു ടീമിനു മികച്ച തുടക്കം നൽകിയ ശേഷമാണ് മടങ്ങിയത്. 
 
വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ 196 റൺസ് പിന്തുടർന്നു അഞ്ച് വിക്കറ്റിനു ജയിച്ചപ്പോൾ സഞ്ജു കളിയിലെ താരമായി. 50 പന്തിൽ 12 ഫോറും നാല് സിക്‌സും സഹിതം 97 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. സഞ്ജുവിനെ കൊണ്ടുവന്ന് ബാറ്റിങ് ഓർഡറിൽ വരുത്തിയ മാറ്റം ടീമിനു ഗുണമായി. 
 
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89, ഫൈനലിൽ ന്യൂസിലൻഡിനെതിരെ 46 പന്തിൽ 89 എന്നിങ്ങനെ തുടർച്ചയായി മൂന്ന് അർധ സെഞ്ചുറികളോടെ സഞ്ജു തിളങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ സഞ്ജുവിനു ഈ അവസരങ്ങളൊന്നും ലഭിക്കില്ലായിരുന്നു !

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson : ലോകകപ്പിന്റെ 9,1 'സിക്‌സ്' താരം, ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ്, സഞ്ജു തന്നെ