Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ടീമില്‍ ഇനി സഞ്ജു യുഗം; റിഷഭ് പന്തിന്റെ ഭാവി തുലാസില്‍

ഫിനിഷര്‍ റോള്‍ കൂടി വഹിക്കാന്‍ കഴിവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് നിലവില്‍ ഇന്ത്യക്ക് ട്വന്റി 20 ഫോര്‍മാറ്റില്‍ ആവശ്യം

ഇന്ത്യന്‍ ടീമില്‍ ഇനി സഞ്ജു യുഗം; റിഷഭ് പന്തിന്റെ ഭാവി തുലാസില്‍
, ചൊവ്വ, 15 നവം‌ബര്‍ 2022 (13:05 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ടീം ഇന്ത്യ. മലയാളി താരം സഞ്ജു സാംസണ്‍ ടി 20 ടീമിന്റെ സ്ഥിരം സാന്നിധ്യമായേക്കും. റിഷഭ് പന്തിന് പകരം സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. അടുത്ത ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. 
 
ഫിനിഷര്‍ റോള്‍ കൂടി വഹിക്കാന്‍ കഴിവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് നിലവില്‍ ഇന്ത്യക്ക് ട്വന്റി 20 ഫോര്‍മാറ്റില്‍ ആവശ്യം. സഞ്ജു സാംസണ്‍ അതിനു പറ്റിയ താരമാണെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തോടെ റിഷഭ് പന്തിലുള്ള വിശ്വാസം സെലക്ടര്‍മാര്‍ക്ക് നഷ്ടമാകുകയും ചെയ്തു. 
 
പന്തിന്റെ ട്വന്റി 20 കരിയറിന് തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുള്ള തീരുമാനത്തിലേക്കാണ് സെലക്ടര്‍മാര്‍ നീങ്ങുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ സഞ്ജുവിന് തുടര്‍ച്ചയായി അവസരം നല്‍കാനും സഞ്ജു മികച്ച പ്രകടനം നടത്തിയാല്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാക്കാനുമാണ് തീരുമാനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു രാജ്യം ഒന്നടങ്കം ആവശ്യപ്പെടുകയാണ്, അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് കളിക്കാമോ? സ്റ്റോക്സിനോട് മൈക്കൽ വോൺ