Publish Date: Wed, 11 May 2022 (14:50 IST)
Updated Date: Wed, 11 May 2022 (14:52 IST)
ഐപിഎല്ലിൽ മിന്നുന്ന അർധസെഞ്ചുറിയോടെ സീസണിൽ തുടക്കം കുറിച്ചെങ്കിലും ടൂർണമെന്റ് പാതിയിലധികവും അവസാനിക്കുമ്പോൾ ശരാശരി പ്രകടനമാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസണിൽ നിന്നും ഉണ്ടായത്.
11 മത്സരങ്ങളിൽ 155.8 സ്ട്രൈക്ക്‌റേറ്റിൽ 321 റൺസാണ് താരം നേടിയത്. എന്നാൽ തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളുവെന്നാണ് സഞ്ജു പറയുന്നത്. ടീമിന്റെ പ്രകടനത്തിൽ ഞാൻ പൂർണതൃപ്‌തനാണ്. ജോസ് ബട്ട്‌ലറുടെ സാന്നിധ്യം കളത്തിനകത്തും പുറത്തും സഹായകമാണ്. ക്യാപ്‌റ്റനായതോടെ എന്റെ ബാറ്റിങ്ങിൽ ഉൾപ്പടെയുള്ള ചുമതലകൾ മാറി. എന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു. സഞ്ജു പറഞ്ഞു.
പ്ലേ ഓഫിൽ യോഗ്യത ഉറപ്പാക്കാൻ ഇന്ന് ഡൽഹിക്കെതിരെയാണ് രാജസ്ഥാന്റെ മത്സരം. സീസണിൽ ആദ്യം ഡൽഹിയെ നേരിട്ട മത്സരത്തിൽ 15 റൺസിന് രാജസ്ഥാൻ വിജയിച്ചിരുന്നു. ഇതുവരെ പരസ്‌പരം കളിച്ച 25 മത്സരങ്ങളിൽ 13 കളികളിൽ രാജസ്ഥാൻ വിജയിച്ചിട്ടുണ്ട്. ഡൽഹി 12 കളികളിലും വിജയിച്ചു.