Sanju Samson: 'പേടിക്കണ്ട, സഞ്ജുവുണ്ട്'; തിരുവനന്തപുരത്തെ കാണികളോടു സൂര്യകുമാര്‍ യാദവ്
ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി
Sanju Samson: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ തിരുവനന്തപുരത്ത്. ടോസ് ലഭിച്ച ആതിഥേയര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ട്.
'തിരുവനന്തപുരം, ആശങ്ക വേണ്ട. സഞ്ജു സാംസണ്‍ ഇവിടെ കളിക്കുന്നുണ്ട്,' ടോസിങ്ങിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. വലിയ ആവേശത്തോടെയാണ് സഞ്ജു ആരാധകര്‍ ഈ വാക്കുകള്‍ സ്വീകരിച്ചത്. സഞ്ജുവിനായി മുദ്രാവാക്യം വിളിയും കൈയടിയും നിറഞ്ഞുനില്‍ക്കുകയാണ് കാര്യവട്ടത്ത്.
ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി. പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന തിലക് വര്‍മയ്ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ടോസിങ്ങിനു ശേഷം സൂര്യ പറഞ്ഞു.
ഇന്ത്യ പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ