Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson to CSK: ഉറപ്പിച്ചോളു, സഞ്ജു ചെന്നൈയിലേക്ക് തന്നെ, സൂചന നൽകി രാജസ്ഥാൻ മുൻ ട്രെയ്നർ

Sanju Samson

അഭിറാം മനോഹർ

, ചൊവ്വ, 24 ജൂണ്‍ 2025 (16:32 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ മലയാളി താരമായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്.കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കിനെ തുടര്‍ന്ന് പല മത്സരങ്ങളിലും സഞ്ജുവിന് കളിക്കാനായിരുന്നില്ല. കൂടാതെ രാജസ്ഥാന്‍ മാനേജ്‌മെന്റുമായി സഞ്ജുവിന് അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
 
 ഐപിഎല്ലിന് പിന്നാലെ താരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോനിക്ക് പകരമായി ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടയില്‍ അവധിക്കാലം ചെലവഴിക്കാനായി അമേരിക്കയിലേക്ക് പോയ സഞ്ജു ടെക്‌സാസ് സൂപ്പര്‍ കിംഗ്‌സിന്റെ മത്സരം കാണാനെത്തിയത് ചര്‍ച്ചയായിരുന്നു. സഞ്ജു ചെന്നൈയിലേക്കെന്ന് ഉറപ്പിക്കുന്നതാണ് ഇതെന്ന് ചെന്നൈ ആരാധകര്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സഞ്ജു ചെന്നൈയ്ക്ക് തന്നെയെന്നതില്‍ സൂചന നല്‍കിയിരിക്കുകയാണ് രാജസ്ഥാന്റെ മുന്‍ ഫിറ്റ്‌നസ് പരിശീലകനായിരുന്ന രാജാമണി പ്രഭു. സഞ്ജു പങ്കുവെച്ച ചിത്രത്തിന് കീഴില്‍ രാജാമണി ഇട്ട കമന്റാണ് ചര്‍ച്ചയായിരിക്കുന്നത്. റിയല്‍ സ്റ്റാര്‍ എന്നെഴുതിയതിനൊപ്പം മഞ്ഞ നിറത്തിലുള്ള ഹാര്‍ട്ടുകളാണ് രാജാമണി കമന്റായി ഇട്ടത്.
 
ഇത് താരം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്ക് മാറുന്നത് സൂചിപ്പിക്കാനാണെന്നാണ് ആരാധകര്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിലായിരുന്ന സമയത്ത് സഞ്ജുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആള്‍ കൂടെയാണ് രാജാമണി. കഴിഞ്ഞ സീസണില്‍ സഞ്ജു പരിക്ക് കാരണം പുറത്തിരുന്ന സാഹചര്യത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ പല മത്സരങ്ങളിലും നയിച്ചത്. എം എസ് ധോനി കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ചെന്നൈയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററെ ആവശ്യമായുണ്ട്. സഞ്ജുവിനെ ടീമിലെത്തിക്കുന്നതോടെ പുതിയ വിക്കറ്റ് കീപ്പറെയോ ക്യാപ്റ്റനെയോ ചെന്നൈയ്ക്ക് തേടേണ്ട ആവശ്യമില്ല. ഇതാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പ്രധാനകാരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rishab Pant: എടാ ഒന്ന് നന്നാവടാ... സ്വയം ഉപദേശിച്ച് റിഷഭ് പന്ത്, ഹെഡിങ്ലിയിൽ രസകരമായ കാഴ്ച