Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്, ലക്ഷ്യം ലോകകപ്പ് !

Sanju Samson to Indian Squad സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്
, ചൊവ്വ, 14 ജൂണ്‍ 2022 (16:28 IST)
മലയാളി താരം സഞ്ജു സാംസണ്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുക. ലോകകപ്പിന് മുന്‍പ് സഞ്ജുവിന് വിദേശത്ത് കൂടുതല്‍ അവസരം നല്‍കാന്‍ ബിസിസിഐയും സെലക്ടര്‍മാരും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അയര്‍ലന്‍ഡ് പര്യടനത്തിനായി ഒരുങ്ങിയിരിക്കാന്‍ സഞ്ജുവിന് ബിസിസിഐ നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. 
 
അയര്‍ലന്‍ഡ് പര്യടനത്തിനു ശേഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും സഞ്ജു ഇടം പിടിച്ചേക്കും. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തിലെ പ്രകടനം സഞ്ജുവിന്റെ ഭാവി നിര്‍ണയിക്കും. ഈ പരമ്പരകളില്‍ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പ്. വിദേശ പിച്ചുകളില്‍ പേസിനേയും സ്പിന്നിനേയും ഒരുപോലെ കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ വേണമെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാട്. അതിനാലാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാണക്കേടിൽ നിന്ന് ഒഴിവാകാൻ ഇന്ന് വിജയിച്ചേ പറ്റു, ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന്