Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക്; കോലി അടക്കമുള്ള പ്രമുഖ താരങ്ങള്‍ പുറത്തിരിക്കും !

ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക

Sanju Samson to Indian Team
, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (10:22 IST)
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ട്വന്റി 20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിക്കാന്‍ സാധ്യത. വിരാട് കോലി, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ പ്രമുഖര്‍ പുറത്തിരിക്കും. രോഹിത് ശര്‍മയും ട്വന്റി 20 പരമ്പരയില്‍ കളിച്ചേക്കില്ല. തലമുറ മാറ്റത്തിന്റെ സൂചന നല്‍കുന്നതായിരിക്കും ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 സ്‌ക്വാഡ്.
 
ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ഇഷാന്‍ കിഷന്‍ ടീമില്‍ ഇടംപിടിച്ചേക്കും. യുവതാരം പൃഥ്വി ഷായും അവസരത്തിനായി കാത്തുനില്‍ക്കുന്നുണ്ട്. ട്വന്റി 20 ഫോര്‍മാറ്റിലേക്ക് ഇനി സീനിയര്‍ താരങ്ങളെ പരിഗണിച്ചേക്കില്ലെന്നാണ് ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
2024 ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇനിയുള്ള ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമുകളെ ഇന്ത്യ തീരുമാനിക്കുക. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് തീരുമാനം. റിഷഭ് പന്തിന് പകരം മധ്യനിരയില്‍ ബാറ്റ് ചെയ്യാനും വിക്കറ്റ് കീപ്പറാകാനുമാണ് ഇന്ത്യ സഞ്ജുവിനെ പരിഗണിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുറച്ച് നാള്‍ പുറത്തിരിക്ക്'; റിഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് സ്ഥാനം നഷ്ടമാകും