Webdunia - Bharat's app for daily news and videos

Install App

പേസിന്റെ പറുദീസയില്‍ അവതാരപ്പിറവി സംഭവിക്കുമോ?, ദക്ഷിണാഫ്രിക്കന്‍ പരമ്പര സഞ്ജുവിന് നിര്‍ണായകം

അഭിറാം മനോഹർ
വെള്ളി, 8 നവം‌ബര്‍ 2024 (15:21 IST)
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ഇന്ന് ഡര്‍ബനില്‍ തുടക്കം. 2024 ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇരുടീമുകളും ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കഴിഞ്ഞ ടി20 ലോകകപ്പ് ടീമില്‍ നിന്നും ഇന്ത്യന്‍ ടീം ഏറെ വ്യത്യസ്തമാണ്.
 
ലോകകപ്പ് ഫൈനലിലെ ഇലവനിലെ വിരാട് കോലി,രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര,റിഷഭ് പന്ത് എന്നിവരൊന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലില്ല. അതേസമയം ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു സാംസണിന് ദക്ഷിണാഫ്രിക്ക പരമ്പര നിര്‍ണായകമാവും. ബംഗ്ലാദേശിനെതിരായ ഫോം ദക്ഷിണാഫ്രിക്കന്‍ പേസ് പിച്ചുകളിലും തുടരാനായാല്‍ ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും.
 
 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനിലാണ്. തുടര്‍ന്ന് ഗിബെര്‍ഹ,സെഞ്ചൂറിയന്‍,ജോഹന്നാസ് ബര്‍ഗ് എന്നിവിടങ്ങളിലും മത്സരം നടക്കും. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരങ്ങള്‍ തത്സമയം കാണാം. ഇന്ത്യന്‍ സമയം വൈകീട്ട് എട്ടര മണിയ്ക്കാണ് മത്സരങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തെ പിന്തള്ളി; വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ത്ത് 'ഈ സാലാ കപ്പ്'

ഫൈനലിൻ്റെ സമ്മർദ്ദമാണ് പ്രശ്നമായത്, നേഹാൽ വധേര പേടിച്ചു, കളി മാറി: സെവാഗ്

Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്

Virat Kohli: കോലി എത്രമാത്രം ആഗ്രഹിച്ചിരുന്നു, എല്ലാം ആ കണ്ണീരിലുണ്ട്, പ്രശംസയുമായി പോണ്ടിംഗ്

ഐപിഎൽ വിജയനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്ത് കോലി, ഐപിഎൽ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് ലെവലെങ്കിലും താഴെയെന്ന് താരം

അടുത്ത ലേഖനം
Show comments