Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷ്യം ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് സ്ഥാനം, ജോസ് ബട്ട്ലറിനെ നീക്കിയത് സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് വേണ്ടി?

Butler,Sanju Samson

അഭിറാം മനോഹർ

, വെള്ളി, 1 നവം‌ബര്‍ 2024 (11:13 IST)
ഓപ്പണിംഗ് ബാറ്റര്‍ ജോസ് ബട്ട്ലറെ നിലനിര്‍ത്താതെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ തീരുമാനം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ കൈവിട്ടത് സഞ്ജു സംസണിന്റെ ഓപ്പണിംഗ് സ്ഥാനത്തിനാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നീണ്ട 7 വര്‍ഷക്കാലമായി രാജസ്ഥാന്‍ ടീമില്‍ പ്രധാനിയായിരുന്നുവെങ്കിലും സഞ്ജുവിന് ഓപ്പണിംഗ് നല്‍കാനായാണ് ബട്ട്ലറെ രാജസ്ഥാന്‍ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
 
 സഞ്ജുവിനും ജയ്‌സ്വാളിനും 18 കോടി വീതം നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. ആറ് താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തിയതോടെ താരലേലത്തില്‍ 41 കോടി മാത്രമാണ് രാജസ്ഥാന്  ബാക്കിയുള്ളത്. ബട്ട്ലറിനായി മറ്റ് ടീമുകള്‍ കോടികള്‍ മുടക്കുമെന്ന് ഉറപ്പുള്ളതിനാല്‍ തന്നെ കൈവശമുള്ള തുകയ്ക്ക് രാജസ്ഥാന് ബട്ട്ലറെ സ്വന്തമാക്കാനാവില്ലെന്ന് ഉറപ്പാണ്.
 
 നിലവില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലെ സെഞ്ചുറി പ്രകടനത്തിന് ശേഷം ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ തന്റെ ഇടം ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിലെല്ലാം തന്നെ മൂന്നാം സ്ഥാനത്തായിരുന്നു സഞ്ജു രാജസ്ഥാനായി കളിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണിംഗ് റോളില്‍ പരിഗണിക്കുന്നതിനാല്‍ തന്നെ ഐപിഎല്ലിലും ഓപ്പണിംഗ് റോളില്‍ കളിക്കാനാണ് സഞ്ജു താല്‍പ്പര്യപ്പെടുന്നത്. ഇതോടെ ഐപിഎല്ലിലും ദേശീയ ടീമിലും യശ്വസി ജയ്‌സ്വാളിനൊപ്പം സഞ്ജുവാകും ഓപ്പണറായി എത്തുക.
 
 നിലവില്‍ മധ്യനിരയില്‍ കളിക്കുന്ന ധ്രുവ് ജുറലിന് ഇതോടെ ടോപ് ഓര്‍ഡറിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. 14 കോടി രൂപയ്ക്കാണ് ജുറലിനെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്. രാജസ്ഥാന് വേണ്ടി മുന്‍പും ഓപ്പണറുടെ റോളില്‍ തിളങ്ങിയിട്ടുള്ള താരമാണ് സഞ്ജു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Punjab kings Retentions:ബട്ട്‌ലർ, ശ്രേയസ് അയ്യർ, റിഷബ് പന്തുമെല്ലാം താരലേലത്തിൽ, കയ്യിലാണേൽ 110.5 കോടി രൂപ, ഇത്തവണ പ്രീതി ചേച്ചി ഒരു വാരുവാരും..