ദക്ഷിണാഫ്രിക്കയിലും സഞ്ജു തന്നെ ഓപ്പണർ, മധ്യനിരയിൽ മാറ്റങ്ങളുണ്ടാകും

അഭിറാം മനോഹർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (17:37 IST)
ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലെ സെഞ്ചുറിയോട് കൂടി ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയിലേക്ക് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയേയും സഞ്ജു സാംസണിനെയുമാണ് ടീം തിരെഞ്ഞെടുത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും ഓപ്പണിംഗ് റോളില്‍ അഭിഷേകിനെ പിന്തുണയ്ക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
 
നേരത്തെ ഏകദിനക്രിക്കറ്റില്‍ ദേശീയ ടീമിനായി ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. കൂടുതല്‍ പേസും ബൗണ്‍സുമുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ സഞ്ജുവിന്റെ ബാറ്റിംഗിന് അനുയോജ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ടി20 പരമ്പരയില്‍ ടീമിലുണ്ടായിരുന്ന നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ് എന്നിവര്‍ ടീമിലില്ലാത്തതിനാല്‍ മധ്യനിരയില്‍ ചെറിയ മാറ്റങ്ങളോടെയാകും ഇന്ത്യ ഇറങ്ങുക.
 
 മൂന്നാം നമ്പറില്‍ സൂര്യകുമാറും നാലാം സ്ഥാനത്ത് തിലക് വര്‍മയുമാകും ടീമിലുണ്ടാകുക. റിങ്കു സിംഗും ഹാര്‍ദ്ദിക് പാണ്ഡ്യയും പിന്നാലെയിറങ്ങും. ഹാര്‍ദ്ദിക്കിനൊപ്പം ഓള്‍ റൗണ്ടറായി രമണ്‍ദീപ് സിംഗും കളിക്കാനാണ് സാധ്യത. അക്‌സര്‍ പട്ടേലാകും ടീമിലെ സ്പിന്‍ ഓള്‍റൗണ്ടര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയിയും ടീമിലുണ്ടാകും. ആവേശ് ഖാനും അര്‍ഷദീപ് സിംഗുമാകും ടീമിലെ പ്രധാനപേസര്‍മാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിന്റെ ഒഴിവില്‍ രാജസ്ഥാന്‍ നായകനാര്?, ചാലഞ്ച് ഏറ്റെടുക്കാന്‍ തയ്യാറെന്ന് റിയാന്‍ പരാഗ്

Australia vs England, 2nd Test: കളി പിടിച്ച് ഓസ്‌ട്രേലിയ, ആതിഥേയര്‍ക്കു 44 റണ്‍സ് ലീഡ്

ബുമ്രയില്ലെങ്കിൽ ഇന്ത്യൻ ബൗളിംഗ് പരിതാപകരം, ഷമിയടക്കമുള്ള എല്ലാവരെയും ഒതുക്കി, ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഭജൻ സിംഗ്

നിനക്ക് വേണ്ടി എൻ്റെ സ്ഥാനം ഒഴിഞ്ഞ് നൽകാൻ സന്തോഷം മാത്രം, റെക്കോർഡ് നേട്ടത്തിൽ സ്റ്റാർക്കിനെ വാഴ്ത്തി വസീം അക്രം

അടുത്ത ലേഖനം
Show comments