Webdunia - Bharat's app for daily news and videos

Install App

ഒരു ഐപിഎൽ സീസണിലും 500ന് മുകളിൽ റൺസില്ല, സ്ഥിരത ഏഴയലത്തില്ല, ഇയാൾക്ക് വേണ്ടിയണോ തള്ളി മറിക്കുന്നത്: സഞ്ജുവിനെ ട്രോളി വിമർശകർ

Webdunia
തിങ്കള്‍, 1 മെയ് 2023 (13:09 IST)
ഐപിഎല്ലിൽ മിന്നുന്ന പ്രകടനങ്ങൾ പലകുറി നടത്താൻ സാധിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകുന്നില്ല എന്ന ചോദ്യത്തിന് സഞ്ജുവിൻ്റെ സ്ഥിരതയാണ് കാരണമായി ഇന്ത്യൻ സെലക്ടർമാർ ഉന്നയിക്കാറുള്ളത്. മികച്ച പ്രതിഭയാണ് സഞ്ജു എന്ന കാര്യത്തിൽ തങ്ങൾക്ക് സംശയമില്ലെന്നും പക്ഷേ സ്ഥിരതയില്ലായ്മ സഞ്ജുവിൻ്റെ വലിയ പ്രശ്നമാണെന്നും സഞ്ജു വിമർശകർ പറയുന്നു.
 
ഏകദിന ലോകകപ്പ് കൂടി നടക്കുന്ന ഈ വർഷം നടക്കുന്ന ഐപിഎൽ ടൂർണമെൻ്റ് അതിനാൽ തന്നെ തൻ്റെ വിമർശകരുടെ വായടപ്പിക്കാനുള്ള അവസരമാണ് സഞ്ജുവിന് നൽകിയത്. എന്നാൽ പതിവ് പോലെ ആദ്യ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം ചെറിയ സ്കോറിന് പുറത്താകുന്നത് ശീലമാക്കിയിരിക്കുകയാണ് സഞ്ജു. ഇതോടെ സഞ്ജുവിനെതിരെയുള്ള വിമർശനങ്ങളും ശക്തമായിരിക്കുകയാണ്. ഐപിഎല്ലിൽ സ്ഥിരമായി ആദ്യ 2-3 കളികളിൽ മികച്ച പ്രകടനം നടത്തുകയും പിന്നീട് നിറം മങ്ങുകയും ചെയ്യുന്നതാണ് സഞ്ജുവിൻ്റെ ശീലമെന്ന് വിമർശകർ പറയുന്നു. റുതുരാജ് ഗെയ്ക്ക്വാദടക്കമുള്ള താരങ്ങൾ സീസണിൽ 500 റൺസ് കണ്ടെത്തുമ്പോഴും 10 വർഷമായി ഐപിഎല്ലിൽ സജീവമായിട്ടുള്ള സഞ്ജു സാംസണിന് അതിന് കഴിയുന്നില്ലെന്നും വെറും പിആർ വർക്ക് കൊണ്ട് ഇന്ത്യൻ ടീമിലെത്താൻ സഞ്ജു ശ്രമിക്കുകയുമാണെന്നാണ് വിമർശകർ പറയുന്നത്. സഞ്ജു മോശം ഫോം തുടരുമ്പോൾ ഈ വാദങ്ങളെ തകർക്കാൻ ട്വിറ്ററിൽ സഞ്ജു ആരാധകർക്കും സാധിക്കുന്നില്ല. തൻ്റെ വിക്കറ്റിന് സഞ്ജു കൂടുതൽ വില നൽകണമെന്നാണ് സഞ്ജുവിനെ അനുകൂലിക്കുന്നവർ താരത്തിനോട് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

WCL 2025, India C vs Pakistan C: 'അവസാനം ഞങ്ങളുടെ കൂടെ തന്നെ കളിക്കും, അവരുടെ മുഖം ആലോചിക്കാന്‍ വയ്യ'; ഇന്ത്യയെ പരിഹസിച്ച് അഫ്രീദി

India vs England, 5th Test: ബുംറയില്ലാതെ ഇന്ത്യ, സ്റ്റോക്‌സിനെ പുറത്തിരുത്തി ഇംഗ്ലണ്ട്; ജീവന്‍മരണ പോരാട്ടം ഓവലില്‍

കിടന്ന് കരയുന്ന നേരം അവർ സെഞ്ചുറി അടിക്കും മുന്നെ ഔട്ടാക്കാമായിരുന്നില്ലെ, സ്റ്റോക്സിനെയും ഇംഗ്ലണ്ടിനെയും പരിഹസിച്ച് നഥാൻ ലിയോൺ

അടുത്ത ലേഖനം
Show comments