Publish Date: Tue, 20 Jul 2021 (12:39 IST)
Updated Date: Tue, 20 Jul 2021 (12:42 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. ആദ്യ മത്സരത്തില്‍ പരുക്ക് മൂലം കളിക്കാതിരുന്ന സഞ്ജുവിനെ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇറക്കാനാണ് ടീം സെലക്ടര്‍മാരുടെ തീരുമാനം. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയല്ല ഇത്തവണ സഞ്ജു ഇറങ്ങുക. ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ നിലനിര്‍ത്തും. പകരം ആദ്യ മത്സരത്തില്‍ നിറംമങ്ങിയ മനീഷ് പാണ്ഡെയെ മാറ്റിനിര്‍ത്തും. പാണ്ഡെയ്ക്ക് പകരമായിരിക്കും സഞ്ജു ഇന്ന് കളിക്കുക.
ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോഴും അതിരൂക്ഷ വിമര്‍ശനങ്ങളാണ് പാണ്ഡെയ്ക്ക് കേള്‍ക്കേണ്ടിവന്നത്. മനീഷ് പാണ്ഡെയുടെ ബാറ്റിങ് വളരെ മോശമായെന്നാവിമര്‍യിരുന്നു വിമര്‍ശനം. 40 പന്തില്‍ ഒരു ഫോറും ഒരു സിക്സും സഹിതം 26 റണ്‍സ് നേടിയാണ് പാണ്ഡെ പുറത്തായത്. വിജയം ഏറെക്കുറെ ഉറപ്പായ സമയത്തും മെല്ലെപ്പോക്ക് ബാറ്റിങ് നടത്തിയ പാണ്ഡെയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മനീഷ് പാണ്ഡെയുടെ സ്ട്രൈക് റേറ്റ് വെറും 65 ആണ്. ഒപ്പണര്‍ പൃഥ്വി ഷാ 24 പന്തില്‍ നിന്ന് 43 റണ്‍സും അരങ്ങേറ്റക്കാരായ ഇഷാന്‍ കിഷന്‍ 42 പന്തില്‍ നിന്ന് 59 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ 31 റണ്‍സും നേടി. നൂറിന് മുകളില്‍ സ്ട്രൈക് റേറ്റില്‍ പുതുമുഖങ്ങള്‍ ബാറ്റ് ചെയ്തപ്പോള്‍ മുതിര്‍ന്ന താരം കൂടിയായ മനീഷ് പാണ്ഡെയുടെ ഇന്നിങ്സ് ഇഴഞ്ഞുനീങ്ങിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.