Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യില്‍ കുറ്റം പറഞ്ഞോളു, ഏകദിനത്തില്‍ സഞ്ജുവിന്റെ ഏഴയലത്തെത്താനുള്ള മികവ് പന്തിനില്ല, കണക്കുകള്‍ കള്ളം പറയില്ല

Sanju Samson, Rishab Pant

അഭിറാം മനോഹർ

, വെള്ളി, 19 ജൂലൈ 2024 (11:21 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിക്കലും തുടര്‍ച്ചയായി അവസരം ലഭിക്കാത്ത ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ പലപ്പോഴായി വന്നുപോയ താരം ഏതെങ്കിലും ഫോര്‍മാറ്റില്‍ ക്ലച്ച് പിടിക്കുമ്പോഴേക്ക് ഫോര്‍മാറ്റ് മാറ്റുകയോ അല്ലെങ്കില്‍ ടീമില്‍ നിന്നും പുറത്താകുകയോ ചെയ്യുന്ന കഥ സ്ഥിരമായിരിക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് തെളിയിച്ചിട്ടും റിഷഭ് പന്ത് തിരിച്ചെത്തിയതോടെ ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും പുറത്തായത് ആരാധകരെ ഞെട്ടിച്ചിരികുകയാണ്. ഏകദിനത്തില്‍ സഞ്ജുവിന്റെ പ്രകടനം തന്നെയാണ് ഇതിന് കാരണമായി ആരാധകര്‍ പറയുന്നത്.
 
ഇന്ത്യയ്ക്കായി 16 ഏകദിന മത്സരങ്ങളില്‍ 14 ഇന്നിങ്ങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും56.66 ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 3 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും അടക്കമാണ് സഞ്ജുവിന്റെ നേട്ടം. അതേസമയം ഏകദിനത്തില്‍ 30 മത്സരങ്ങളിലാണ് റിഷഭ് പന്ത് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. 26 ഇന്നിങ്ങ്‌സില്‍ നിന്നും 34.60 ശരാശരിയില്‍ 865 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 5 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് താരത്തിന്റെ പേരിലുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാന ഏകദിനത്തിൽ ഇന്ത്യയുടെ രക്ഷകനായിട്ടും സഞ്ജു പുറത്ത്. പന്ത് വീണ്ടും ഏകദിനത്തിൽ എത്തിയതിന് പിന്നിൽ രോഹിത്തോ?