Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടരെ രണ്ടാം കളിയിലും കുറഞ്ഞ ഓവർ നിരക്ക്, സഞ്ജു സാംസണിന് 24 ലക്ഷം രൂപ പിഴ

തുടരെ രണ്ടാം കളിയിലും കുറഞ്ഞ ഓവർ നിരക്ക്, സഞ്ജു സാംസണിന് 24 ലക്ഷം രൂപ പിഴ
, ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (12:18 IST)
തുടർച്ചായായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവർ നിരക്ക് വന്നതോടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന് പിഴ. 24 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴയിട്ടിരിക്കുന്നത്.
 
പഞ്ചാബിനെതിരെ കഴിഞ്ഞ കളിയിലും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ സഞ്ജുവിന്റെ പിഴ ലഭിച്ചിരുന്നു. രണ്ടാം വട്ടവും കുറഞ്ഞ ഓവർ നിരക്ക് വന്നതോട് കൂടിയാണ് 24 ലക്ഷം രൂപ പിഴയിട്ടത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ മോർഗനും കഴിഞ്ഞ മത്സരത്തിൽ 24 ലക്ഷം പിഴ വിധിച്ചിരുന്നു.
 
സഞ്ജു 24 ലക്ഷം പിഴയടക്കുന്നതിനൊപ്പം പ്ലേയിങ് ഇലവനിലെ മറ്റ് അംഗങ്ങൾ ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയടക്കണം. ഡൽഹിക്കെതിരെ 33 റൺസിനായിരുന്നു രാജസ്ഥാന്റെ തോൽവി. മത്സരത്തിൽ 154 റൺസിന് ഡൽഹിയെ പുറത്താക്കാനായെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 121 റൺസ് മാത്രമെ കണ്ടെത്താനായുള്ളു. 70 റൺസോടെ നായകൻ സഞ്ജു സാംസൺ പുറത്താവാതെ നിന്നെങ്കിലും തോൽവിയിൽ നിന്നും ടീമിനെ രക്ഷിക്കാൻ സഞ്ജുവിനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിന് വേണ്ടി സ്വന്തം ഡിഎൻഎ വരെ തിരുത്തിയവരാണ് ഓസീസ് താരങ്ങൾ, രൂക്ഷ വിമർശനവുമായി റമീസ് രാജ