Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിഷഭ് പന്ത് തിരിച്ചുവന്നില്ലെങ്കില്‍ സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍; അപ്പോഴും പ്ലേയിങ് ഇലവന്‍ ഉറപ്പില്ല

Sanju Samson will be included in World Cup Squad
, വ്യാഴം, 29 ജൂണ്‍ 2023 (20:17 IST)
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തിരിച്ചെത്തിയില്ലെങ്കില്‍ പകരം ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുക മലയാളി താരം സഞ്ജു സാംസണെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിനെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐയുടെ ആലോചനയില്‍ ഉണ്ട്. റിഷഭ് പന്ത് പരുക്കില്‍ നിന്ന് മുക്തനായി ഉടന്‍ തിരിച്ചെത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 
 
കഴിഞ്ഞ ഡിസംബറിലാണ് റിഷഭ് പന്തിന് വാഹനാപകടത്തില്‍ പരുക്കേറ്റത്. ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും റിഷഭ് പന്ത് പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത്. 
 
സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാലും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യത കുറവാണ്. കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരും ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകും. ഇവര്‍ക്ക് ശേഷം മാത്രമായിരിക്കും സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാരി കിർസ്റ്റന് കോച്ച് എന്ന നിലയിൽ പേരുണ്ടാക്കി കൊടുത്തത് ഇന്ത്യൻ ടീമെന്ന് സെവാഗ്