Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് പുതിയ റോൾ! വൈസ് ക്യാപ്റ്റനാകാൻ മലയാളി താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് പുതിയ റോൾ! വൈസ് ക്യാപ്റ്റനാകാൻ മലയാളി താരം
, ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (14:14 IST)
ന്യൂസിലൻഡ് എയ്ക്കെതിരെ പരമ്പര നേട്ടവുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണിനെ തേടി പുതിയ പദവിയെത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപരയിൽ ഇന്ത്യൻ ടീമിൻ്റെ ഉപനായകനായാണ് ബിസിസിഐ സഞ്ജുവിനെ പരിഗണിക്കുന്നത്.
 
ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നും പുറത്തായെങ്കിലും ബിസിസിഐയുടെ റഡാറിൽ സജീവമായി സഞ്ജുവിനെ പരിഗണിക്കുന്നു എന്നത് ആരാധകർക്ക് ആഹ്ളാദം തരുന്ന വാർത്തയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ പ്രധാനതാരങ്ങൾ വിശ്രമിക്കുന്ന സീരീസിൽ ടീമിനെ നയിക്കുക എന്ന പ്രധാനറോളാണ് സഞ്ജുവിലേക്കെത്തുന്നത്.
 
ടി20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നത്. ഏകദിന സംഘത്തെ ബുധനാഴ്ചയാകും പ്രഖ്യാപിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്യവട്ടത്ത് സൂര്യനുദിക്കുമോ? സൂര്യകുമാറിനെ കാത്ത് വമ്പൻ റെക്കോർഡുകൾ