Webdunia - Bharat's app for daily news and videos

Install App

എന്ത് തെറ്റാണ് സഞ്ജു ചെയ്തത്, ഇത് അദ്ദേഹത്തോട് ചെയ്യുന്ന അനീതി: സഞ്ജുവിനെ പിന്തുണച്ച് മുൻ പാക് താരം

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (12:30 IST)
ഒക്ടോബർ- നവംബർ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെതിരെ മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. ലോകകപ്പിന് മുൻപ് നടക്കുന്ന ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നടക്കുന്ന ടി20 സീരീസുകൾക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടം നേടിയിരുന്നില്ല.ഈ തീരുമാനത്തെയും ഡാനിഷ് കനേറിയ വിമർശിച്ചു.
 
സഞ്ജു സാംസണെ പോലെ ഒരാളോട് ചെയ്യുന്ന അനീതിയാണിത്. ടി20 ലോകകപ്പിനുള്ള ടീമിലേക്ക് അദ്ദേഹത്തെ ഉറപ്പായും പരിഗണിക്കണമായിരുന്നു. ടീമിൽ ഇടം കണ്ടെത്താതിരിക്കാൻ മാത്രം എന്ത് തെറ്റാണ് സഞ്ജു ചെയ്തത്? ലോകകപ്പിന് മുൻപ് ഇന്ത്യയിൽ ദക്ഷിണാഫ്രിക്ക,ഓസ്ട്രേലിയ ടീമുകൾക്കെതിരെ നടക്കുന്ന ടി20 സീരീസുകളിലും താരത്തെ അവഗണിച്ചു. റിഷഭ് പന്തിന് പകരം ഞാൻ തീർച്ചയായും സഞ്ജുവിനെയായിരിക്കും തെരെഞ്ഞെടുക്കുക. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ കനേറിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

അടുത്ത ലേഖനം
Show comments