Sanju Samson: ഷോര്‍ട്ട് ബോള്‍ കളിക്കാനറിയാത്ത ശ്രേയസ് അയ്യര്‍ സ്റ്റാന്‍ഡ്‌ബൈ, പേസിനെ നന്നായി കളിക്കുന്ന സഞ്ജു പുറത്ത്; സെലക്ടര്‍മാരുടെ ആന മണ്ടത്തരം !
ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ പതറുന്ന താരമാണ് ശ്രേയസ് അയ്യര്‍
Sanju Samson: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡ് സെലക്ഷനെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇല്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. മാത്രമല്ല ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് കളിക്കാന്‍ സ്റ്റാന്‍ഡ്‌ബൈ താരമായി ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ പാടുപെടുന്ന ശ്രേയസ് അയ്യരെ സെലക്ട് ചെയ്തിട്ടുമുണ്ട്. എന്തൊരു ആന മണ്ടത്തരമെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ പതറുന്ന താരമാണ് ശ്രേയസ് അയ്യര്‍. പല തവണ ഇത് കണ്ടിട്ടുള്ളതാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പാടുപെട്ട ശ്രേയസ് അയ്യര്‍ ഒടുവില്‍ ഷോര്‍ട്ട് ബോളില്‍ തന്നെയാണ് ഔട്ടായത്. ഓസീസ് സാഹചര്യം പേസര്‍മാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകള്‍ എറിയാന്‍ ബൗളര്‍മാര്‍ ശ്രമിക്കും. പ്രത്യേകിച്ച് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ ഷോര്‍ട്ട് ബോള്‍ എറിയുന്നതില്‍ മിടുക്കന്‍മാരും. ഈ സാഹചര്യത്തിലേക്ക് ശ്രേയസ് അയ്യരെ കൊണ്ടുപോകുന്നത് ആത്മഹത്യാപരമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
അതേസമയം, പേസിനെ നന്നായി കളിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജു സാംസണ്‍. 2022 ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ശ്രേയസ് അയ്യരേക്കാള്‍ ശരാശരിയും സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. എന്നിട്ടും സ്റ്റാന്‍ഡ്‌ബൈ ആയി പോലും സഞ്ജുവിനെ പരിഗണിക്കാത്തതില്‍ ആരാധകര്‍ക്ക് അമര്‍ഷമുണ്ട്.