Webdunia - Bharat's app for daily news and videos

Install App

Sanju Samson: പന്ത് മധ്യനിരയിൽ? ,ടി20 ടീമിൽ ഇന്ത്യയുടെ മൂന്നാം നമ്പർ സഞ്ജുവോ

അഭിറാം മനോഹർ
ബുധന്‍, 24 ജൂലൈ 2024 (12:50 IST)
ടി20 ലോകകപ്പ് വിജയത്തിന് ശേഷം പുതിയ പരിശീലകന് കീഴില്‍ ആദ്യമായുള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. രോഹിത് ശര്‍മ,വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിച്ചതിനാല്‍ തന്നെ ടി20 മത്സരങ്ങളിലെ പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ ടി20 ടീമിലുണ്ട്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറാകുന്ന പരമ്പരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാകും ഗംഭീര്‍ സഞ്ജുവിനെ കളിപ്പിക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
 
അങ്ങനെയെങ്കില്‍ വിരാട് കോലി ഉപേക്ഷിച്ച് പോകുന്ന ടീമിന്റെ വണ്‍ ഡൗണ്‍ പൊസിഷനിലേക്കാകും സഞ്ജുവിനെ പരിഗണിക്കുക. ഐപിഎല്ലില്‍ സഞ്ജു തിളങ്ങിയിട്ടുള്ളത് ടോപ് ഓര്‍ഡര്‍ പൊസിഷനിലാണ് എന്നുള്ളതും സാഹചര്യത്തിന് അനുസൃതമായി ആങ്കര്‍ ചെയ്യാന്‍ സഞ്ജുവിനാകും എന്നതും സഞ്ജുവിന് അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ മൂന്നാമനായി ഇറങ്ങിയെങ്കിലും പന്തിനെ  പഴയ പൊസിഷനായ അഞ്ചാം നമ്പറില്‍ തന്നെയാകും ഗംഭീര്‍ ഇറക്കുക. ടി20 ലോകകപ്പില്‍ മൂന്നാം നമ്പറില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല പന്ത് നടത്തിയത്.
 
 ശനിയാഴ്ച നടക്കുന്ന ആദ്യ ടി20 മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യന്‍ സംഘം ഇറങ്ങുക. കോലി,രോഹിത്,ജഡേജ എന്നിവര്‍ വിരമിച്ച ശേഷമുള്ള ആദ്യ മത്സരം, പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യമത്സരം എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഈ മത്സരത്തിനുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്വിനൊരു തുടക്കം മാത്രം, ടെസ്റ്റിൽ ഇന്ത്യ തലമുറമാറ്റത്തിനൊരുങ്ങുന്നു, ഇംഗ്ലണ്ട് പര്യടനത്തോടെ കൂടുതൽ പേർ പടിയിറങ്ങും

അശ്വിനും വിരമിച്ചു, 2011ലെ ലോകകപ്പ് വിന്നിങ് ടീമിൽ അവശേഷിക്കുന്ന ഓ ജി കോലി മാത്രം

പാകിസ്ഥാനിൽ വരുന്നില്ലെങ്കിൽ ഇന്ത്യയിലേക്കും വരുന്നില്ല. ഒടുവിൽ പാക് ആവശ്യം അംഗീകരിച്ച് ഐസിസി

അവഗണനയില്‍ മനസ് മടുത്തു, അശ്വിന്റെ വിരമിക്കലിലേക്ക് നയിച്ചത് പെര്‍ത്ത് ടെസ്റ്റിലെ മാനേജ്‌മെന്റിന്റെ തീരുമാനം, വിരമിക്കാന്‍ നിര്‍ബന്ധിതനായി?

ഇതിപ്പോ ധോണി ചെയ്തതു പോലെയായി, അശ്വിന്റെ തീരുമാനം ശരിയായില്ല; വിമര്‍ശിച്ച് ഗാവസ്‌കര്‍

അടുത്ത ലേഖനം
Show comments