Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് ടീം പ്രഖ്യാപനം ഇന്നോ നാളെയോ ! സഞ്ജുവിന് അവസരമില്ല, ഇഷാന്‍ മതിയെന്ന് രോഹിത്തും രാഹുലും

Sanju will not get place in World Cup Squad
, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (12:51 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ തീരുമാനമായി. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ ഏഷ്യ കപ്പിനായി ശ്രീലങ്കയില്‍ ഉള്ള ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച നടത്തി. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് മൂന്ന് അംഗങ്ങള്‍ ഇല്ലാതെയാകും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്. ഏഷ്യാ കപ്പിന് 18 അംഗ സ്‌ക്വാഡ് ആയിരുന്നു. ഏകദിന ലോകകപ്പില്‍ 15 അംഗ സ്‌ക്വാഡിനെയാകും പ്രഖ്യാപിക്കുക. 
 
ഇന്നോ നാളെയോ ടീം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകില്ല. കെ.എല്‍.രാഹുലും ഇഷാന്‍ കിഷനും ആയിരിക്കും വിക്കറ്റ് കീപ്പര്‍മാര്‍. ഏഷ്യാ കപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതാണ് ഇഷാന്‍ കിഷന് ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്ള തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകില്ല. 
 
ഏകദിന ലോകകപ്പ് സ്‌ക്വാഡ് (സാധ്യത) : രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Nepal Predicted 11: സൂര്യകുമാര്‍ യാദവിന് അവസരം നല്‍കിയേക്കും, ബുംറയ്ക്ക് പകരം ഷമി; നേപ്പാളിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍