Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗുഡ് ബൈ സഞ്ജു'; മലയാളി താരം ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പിച്ച് സോഷ്യല്‍ മീഡിയ, കാരണം ഇതാണ്

Sanju will not play Asia Cup and World Cup
, തിങ്കള്‍, 14 ഓഗസ്റ്റ് 2023 (17:22 IST)
മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഏകദിന ലോകകപ്പ് കളിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരകളിലെ മോശം പ്രകടനമാണ് സഞ്ജു ആരാധകരെ പോലും നിരാശപ്പെടുത്തിയിരിക്കുന്നത്. ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതൊഴിച്ചാല്‍ മറ്റ് മത്സരങ്ങളിലൊന്നും സഞ്ജുവിന് കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ല. 
 
ക്രീസില്‍ നിലയുറപ്പിക്കാന്‍ സഞ്ജു ക്ഷമ കാണിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. താരം പുറത്താകുന്ന രീതികളെല്ലാം രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. സാഹചര്യം മനസിലാക്കാതെ മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മിക്ക മത്സരങ്ങളിലും സഞ്ജു പുറത്തായത്. ട്വന്റി 20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ബാറ്റ് ചെയ്തു. 12, 7, 13 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. നിര്‍ണായക സമയത്താണ് സഞ്ജുവിന് എല്ലാ കളികളിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. എന്നിട്ടും അവസരത്തിനൊത്ത് ഉയരാന്‍ താരത്തിനു സാധിച്ചില്ല. 
ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇനി അവസരങ്ങള്‍ ലഭിക്കില്ലെന്ന് താരത്തിന്റെ ആരാധകര്‍ അടക്കം പറയുന്നു. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ജിതേഷ് ശര്‍മ, റിങ്കു സിങ് എന്നിവര്‍ കൂടി ട്വന്റി 20 ക്രിക്കറ്റില്‍ മികവ് തെളിയിച്ചാല്‍ സഞ്ജുവിന്റെ വഴികള്‍ എല്ലാം അടയും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: ഇനിയും എത്ര അവസരങ്ങള്‍ കൊടുക്കണം? സഞ്ജു ദയ അര്‍ഹിക്കുന്നില്ലെന്ന് ആരാധകര്‍; മലയാളി താരത്തിന്റെ ടി 20 കരിയര്‍ അവസാനിക്കുന്നു !