Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂര്‍ണനഗ്നയായി ക്രിക്കറ്റ് താരം സാറ ടെയ്‌ലര്‍; കാരണമറിഞ്ഞതോടെ കയ്യടിച്ച് ലോകം

sarah taylor
ലണ്ടന്‍ , വെള്ളി, 16 ഓഗസ്റ്റ് 2019 (17:31 IST)
ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീം അംഗം സാറ ടെയ്‌ലര്‍ പൂര്‍ണനഗ്നയായി  ഫോട്ടോക്ക് പോസ് ചെയ്‌തത് ആരാധകരെ ഞെട്ടിച്ചു. എന്തിനാണ് പ്രിയതാരം ഇങ്ങനെ ചെയ്‌തതെന്ന ചോദ്യവും ശക്തമായി. എന്നാല്‍, സാറയുടെ ഈ നടപടി കയ്യടി അര്‍ഹിക്കുന്നതാണെന്നതാണ് സത്യം.

പൂര്‍ണനഗ്നയായി വിക്കറ്റിനു പിന്നില്‍നിന്ന് കീപ്പിംഗ് ഗ്ലൗസ് മാത്രം ധരിച്ച് സ്‌റ്റംബ് ഇളക്കുന്ന ചിത്രം സാറ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ഇതോടെയാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ ആരംഭിച്ചത്.

'വുമന്‍സ് ഹെല്‍ത്ത്' എന്ന ആരോഗ്യ മാഗസിന്റെ ഫോട്ടോ ഷൂട്ടിനായാണ് സാറ നഗ്നയായി പോസ് ചെയ്‌തത്.  സ്ത്രീകളുടെ മാനസികാരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായായിരുന്നു ഫോട്ടോ ഷൂട്ട്. ഇതോടെ താരത്തിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തുവന്നു.

തന്റെ കംഫര്‍ട്ട് സോണിനു പുറത്തുനിന്നാണ് ഇത്തരമൊരു കാര്യത്തിന് തയ്യാറായതെന്നും സാറ പറഞ്ഞു. “ഈ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. വുമന്‍സ് ഹെല്‍ത്ത് മാഗസിനോട് നന്ദിയും. എനിക്ക് എന്റെ ശരീരത്തെ കുറിച്ച് ആകുലതകള്‍ പലതും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു കാര്യത്തിനായി എനിക്ക് മാനസികമായി ഒട്ടേറെ വെല്ലുവിളികള്‍ മറികടക്കേണ്ടിവന്നു”- എന്നും സാറ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിന്‍ഡീസിനെതിരായ ടെസ്‌റ്റ്; തിരിച്ചടിയും ആശങ്കയുമുണര്‍ത്തി കോഹ്‌ലിയുടെ പരുക്ക്