Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഫ്സൈഡിലെ ദൈവം, ഇന്ത്യക്കാരുടെ സ്വന്തം ദാദയ്ക്ക് ഇന്ന് അൻപതാം പിറന്നാൾ

ഓഫ്സൈഡിലെ ദൈവം, ഇന്ത്യക്കാരുടെ സ്വന്തം ദാദയ്ക്ക് ഇന്ന് അൻപതാം പിറന്നാൾ
, വെള്ളി, 8 ജൂലൈ 2022 (15:18 IST)
ഇന്ത്യൻ ക്രിക്കറ്റിൻ്റെ തന്നെ മുഖച്ഛായ മാറ്റിയെഴുതിയ ഇതിഹാസ ഇന്ത്യൻ നായകനും നിലവിലെ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് അൻപതാം പിറന്നാൾ. 1992ൽ വിൻഡീസിനെതിരായ ഏകദിനത്തിലായിരുന്നു ഇന്ത്യൻ ജേഴ്സിയിൽ ദാദയുടെ അരങ്ങേറ്റം. തുടർന്ന് 2008 വരെ ഇന്ത്യൻ ക്രിക്കറ്റിൽ സജീവമായിരുന്നു ആരാധകരുടെ സ്വന്തം ദാദ.
 
ടെസ്റ്റ് ക്രിക്കറ്റിൽ 113 ടെസ്റ്റിൽ 16 സെഞ്ചുറികളോടെ 7212 റൺസും 311 ഏകദിനത്തിൽ 22 സെഞ്ചുറികളോടെ 11363 റൺസും ഗാംഗുലി നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഒരു ഇരട്ടസെഞ്ചുറിയും ഗാംഗുലിയുടെ പേരിലുണ്ട്. ടെസ്റ്റിൽ 239ഉം ഏകദിനത്തിൽ 183 റൺസുമാണ് ഉയർന്ന സ്കോർ.
 
ടീം ഇന്ത്യയുടെ നായകനായി 200-2005 വരെയുള്ള കാലത്ത് 49 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചപ്പോൾ ഇതിൽ 21 വിജയവും 15 സമനിലയും നേടാനായി. 13 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ഗാംഗുലിയുടെ നായകത്വത്തിന് കീഴിൽ നഷ്ടമായത്. ഏകദിനത്തിൽ 1999-2005 കാലയളവിൽ 146 മത്സരങ്ങളിലാണ് ഗാംഗുലി ടീമിനെ നയിച്ചത്.ഇതിൽ 76 വിജയവും 65 തോൽവിയും ഉൾപ്പെടുന്നു. അഞ്ച് മത്സരങ്ങൾക്ക് ഫലമില്ലായിരുന്നു.
 
ഐപിഎല്ലിൽ 59 മത്സരങ്ങളിൽ നിന്ന് 1249 റൺസാണ് ഗാംഗുലി നേടിയിട്ടുള്ളത്. 91 ആണ് ഉയർന്ന സ്കോർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലേക്ക് മടങ്ങുന്നു, നന്ദി പറഞ്ഞ് സഞ്ജു സാംസൺ