ബിസിസിഐയിൽ സർക്കാരിനു പ്രാതിനിധ്യം വേണം; ജൂലൈ 18ലെ വിധി പുന:പരിശോധിക്കുമോ ?
ബിസിസിഐക്കെതിരായ നടപടി പുന:പരിശോധിക്കണം
ബിസിസിഐ തലപ്പത്തേക്ക് ഒമ്പതു പേരുടെ പട്ടിക അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ പേരുകള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
പട്ടികയിൽ 70 വയസിനു മുകളിലുള്ളവരെ ഉൾപ്പെടുത്തിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണസമിതിയില്‍ ഈ മാസം 24ന് കോടതി തീരുമാനമെടുക്കും.
ബിസിസിഐയില്‍ സര്‍ക്കാരിന് പ്രാതിനിധ്യം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി ലോധ സമിതി ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ജനറൽ മുകുൾ റോഹത്ത്ഗി ആവശ്യപ്പെട്ടു.
അതേസമയം, ബിസിസിഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ വിധി പുന:പരിശോധിക്കണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.