Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ സെമി ഫൈനലില്‍ ! അല്‍പ്പം കടുപ്പമെന്ന് ആരാധകര്‍

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (08:46 IST)
ഗ്രൂപ്പ് 2 ല്‍ നിന്ന് ടി 20 ലോകകപ്പ് സെമി ഫൈനലിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് രണ്ട് സാധ്യതകള്‍. ഇതില്‍ ഏതെങ്കിലും ഒന്ന് നടക്കണമെന്ന് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് തന്നെയാണ് ആരാധകരുടെ മനസ് പറയുന്നത്. ഇന്ത്യ സെമി ഫൈനലില്‍ കയറണമെങ്കില്‍ എന്തൊക്കെ സംഭവിക്കണം ? ഐസിസിയുടെ മാനദണ്ഡമനുസരിച്ച് ഈ രണ്ട് വഴികളാണ് ഉള്ളത്. 
 
സെനാരിയോ 1
 
ഇന്ത്യ നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളെ തോല്‍പ്പിച്ച് ആറ് പോയിന്റ് നേടുക
 
പാക്കിസ്ഥാന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയും നമീബിയക്കെതിരെയും ജയിച്ച് ഗ്രൂപ്പില്‍ 10 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തുക 
 
ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനോട് ജയിക്കുകയും എന്നാല്‍ നമീബിയക്കും സ്‌കോട്ട്‌ലന്‍ഡിനുമെതിരെ തോല്‍വി വഴങ്ങുകയും ചെയ്യുക
 
ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യയ്‌ക്കെതിരെയും തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്റെ പോയിന്റ് നാലില്‍ തുടരുക. 
 
നമീബിയയും സ്‌കോട്ട്‌ലന്‍ഡും ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുക. എന്നാല്‍, ബാക്കിയുള്ള മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്യണം. അപ്പോള്‍ നമീബിയക്ക് നാല് പോയിന്റും സ്‌കോട്ട്‌ലന്‍ഡിന് രണ്ട് പോയിന്റും ആകും
 
 
സെനാരിയോ 2 
 
പാക്കിസ്ഥാന്‍ ഇനിയുള്ള എല്ലാ കളികളും ജയിച്ച് 10 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമത് എത്തുക 
 
അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുക, ഇന്ത്യയ്‌ക്കെതിരെ തോല്‍വി വഴങ്ങുക 
 
അഫ്ഗാനിസ്ഥാനൊപ്പം തോല്‍വി വഴങ്ങുന്ന ന്യൂസിലന്‍ഡ് നമീബിയയ്‌ക്കെതിരെയും സ്‌കോട്ട്‌ലന്‍ഡിനെതിരെയും ജയിച്ച് ഗ്രൂപ്പില്‍ ആറ് പോയിന്റ് നേടുക 
 
ശേഷിക്കുന്ന മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ജയിച്ച് ഉയര്‍ന്ന നെറ്റ് റണ്‍റേറ്റോടെ ആറ് പോയിന്റ് കരസ്ഥമാക്കി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പിന്നിനെതിരെ തിളങ്ങുന്ന ബാറ്റർ, സഞ്ജുവിനെ എന്തുകൊണ്ട് ടെസ്റ്റിൽ എടുക്കുന്നില്ല

ടീമുകൾ അടിമുടി മാറും, ഐപിഎൽ മെഗാതാരലേലം റിയാദിൽ?, ഈ മാസം അവസാനമെന്ന് റിപ്പോർട്ട്

കം ബാക്ക് ഗംഭീർ എന്ന് പറഞ്ഞ് വിളിപ്പിച്ചു, ബോർഡർ ഗവാസ്കർ പരമ്പര എട്ടുനിലയിൽ പൊട്ടിയാൽ ഗോ ബാക്ക് ഗംഭീറാകും!

കഴിഞ്ഞത് കോലി, രോഹിത്, അശ്വിൻ,ജഡ്ഡു ഒന്നിച്ച് കളിക്കുന്ന അവസാന ഹോം സീരീസ്, ബിസിസിഐ തീരുമാനിച്ചെന്ന് റിപ്പോർട്ട്

ഇന്ത്യക്കാർക്ക് എളുപ്പമല്ല, ഓസീസിൽ കാലുകുത്തിയാൽ ഓസ്ട്രേലിയൻ ആരാധകർ പരിഹസിക്കും: സൈമൺ ഡൗൾ

അടുത്ത ലേഖനം
Show comments