Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിക്കാർ യന്ത്രമനുഷ്യരല്ല: തോൽവിയിലും ഒപ്പം നിൽക്കണം: ഇന്ത്യൻ ടീമിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

കളിക്കാർ യന്ത്രമനുഷ്യരല്ല: തോൽവിയിലും ഒപ്പം നിൽക്കണം: ഇന്ത്യൻ ടീമിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ
, തിങ്കള്‍, 1 നവം‌ബര്‍ 2021 (18:34 IST)
ടി20 ലോകകപ്പിൽ തുടർച്ചയായ തോൽവിയെ തുടർന്ന് വിമർശനം ഏറ്റുവാങ്ങുന്ന ഇന്ത്യൻ ടീമിനെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌‌സൺ. കളിക്കാർ യന്ത്രമനുഷ്യരല്ലെന്നും തോൽവിയിലും ആരാധകരുടെ പിന്തുണ ആവശ്യമാണെന്നും കെവിൻ പറഞ്ഞു. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെയും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
 
നിലവിൽ ഗ്രൂപ്പ് രണ്ടിൽ നമീബിയയ്ക്ക് പിന്നിൽ അഞ്ചാമതാണ് ഇന്ത്യ. നിലവിൽ മറ്റ് ടീമുകളെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ.കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ ആരാധകരുടെ ഭാഗ‌ത്ത് നിന്നുള്ള വിമർശനങ്ങളും ശക്തമായിരിക്കുകയാണ്.
 
കളിയാകുമ്പോൾ ഒരു ടീം ജയിക്കു‌കയും മറ്റൊരു ടീം തോൽക്കുകയും ചെയ്യും. ഒരു കളിക്കാരനും തോൽക്കാനായി കളിക്കാൻ ഇറങ്ങുന്നില്ല. രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് ഏറ്റവും വലിയ ബഹുമതി. അതിനാൽ താരങ്ങൾ യന്ത്രമനുഷ്യരല്ലെന്ന് എല്ലാവരും മനസിലാക്കണാം. അവർക്ക് ആരാധകരുടെ പിന്തുണ ആവശ്യമുണ്ട്. പീറ്റേഴ്‌സൺ ട്വീറ്റ് ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി 20 ലോകകപ്പ് പരാജയം: ഇന്ത്യ ന്യൂസിലൻഡിന് കാര്യങ്ങൾ എളുപ്പമാക്കി നൽകിയെന്ന് വിവിഎസ് ലക്ഷ്‌മൺ