Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെവാഗ് പുറത്താക്കാന്‍ ഏറ്റവും എളുപ്പമുള്ള ബാറ്റ്‌സ്മാന്‍ ആയിരുന്നുവെന്ന് പാക് പേസര്‍ റാണ നവേദ് ഉള്‍ ഹസന്‍

സെവാഗ് പുറത്താക്കാന്‍ ഏറ്റവും എളുപ്പമുള്ള ബാറ്റ്‌സ്മാന്‍ ആയിരുന്നുവെന്ന് പാക് പേസര്‍ റാണ നവേദ് ഉള്‍ ഹസന്‍
, തിങ്കള്‍, 17 ജൂലൈ 2023 (21:02 IST)
പുറത്താക്കാന്‍ ഏറ്റവും എളുപ്പമുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗാണെന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ റാണ നവേദ് ഉള്‍ ഹസന്‍. ദ്രാവിഡിനെ പുറത്താക്കാനാണ് താന്‍ ഏറ്റവും പ്രയാസപ്പെട്ടതെന്നും നവേദ് ഉള്‍ ഹസന്‍ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു. 2004-05ലെ ഇന്ത്യ പാക് മത്സരത്തില്‍ സെവാഗിനെ പുറത്താക്കാന്‍ താന്‍ ഉപയോഗിച്ച ചില തന്ത്രങ്ങളെ പറ്റിയും നവേദ് ഉള്‍ ഹസന്‍ പറഞ്ഞു.
 
ഒരു ഉദാഹരണം പറയാം. ഇന്ത്യയില്‍ പോയി ഞങ്ങള്‍ വിജയിച്ച 2004-05 പരമ്പരയില്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ ഞങ്ങളായിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 20ന് ഞങ്ങള്‍ അന്ന് പിന്നിലായിരുന്നു. മൂന്നാം മത്സരത്തില്‍ സെവാഗ് തകര്‍പ്പന്‍ പ്രകടനം നടത്തുകയും ഇന്ത്യ 300 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നു. അന്ന് സെവാഗ് 85ന് അടുത്ത് നില്‍ക്കുകയായിരുന്നു.ഞാന്‍ ഇന്‍സി ഭായിയോട് പന്ത് തരാന്‍ പറഞ്ഞു. ഒരു സ്ലോ ബൗണ്‍സര്‍ എറിഞ്ഞു.
 
ഞാന്‍ സെവാഗിന്റെ അടുത്ത് ചെന്ന് പറഞ്ഞു. നിനക്ക് കളിക്കാന്‍ അറിയില്ല. നിങ്ങള്‍ പാകിസ്ഥാനില്‍ ആയിരുന്നെങ്കില്‍ അന്താരാഷ്ട്രെ ടീമില്‍ ഇടം നേടുമെന്ന് ഞാന്‍ കരുതുന്നില്ല. സെവാഗ് എന്നോട് തിരിച്ചും എന്തെല്ലാമോ പറഞ്ഞു. തിരിച്ചുപോകുമ്പോള്‍ ഞാന്‍ ഇന്‍സി ഭായിയോട് പറഞ്ഞു. അടുത്ത പന്തില്‍ അവന്‍ ഔട്ടാണ്. ഇന്‍സി ഭായ് ആശ്ചര്യപ്പെട്ടു. അടുത്ത പന്ത് ബാക്ക് ഓഫ് ദി ഹാന്‍ഡ് സ്ലോ ബോളാണ് ഞാന്‍ എറിഞ്ഞത്. സെവാഗ് അത് അടിക്കാന്‍ ശ്രമിച്ചു പുറത്തായി. മത്സരത്തിലെ നിര്‍ണായകമായ വിക്കറ്റായിരുന്നു അത്. ആ മത്സരം ഞങ്ങള്‍ വിജയിക്കുകയും ചെയ്തു. റാണ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കിരീടവുമില്ല, ബംഗാറും ഹെസ്സനും പുറത്തേക്ക്, പകരം പുതിയ പരിശീലകരെയെത്തിക്കാന്‍ ആര്‍സിബി