Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിഞ്ഞത് കോലി, രോഹിത്, അശ്വിൻ,ജഡ്ഡു ഒന്നിച്ച് കളിക്കുന്ന അവസാന ഹോം സീരീസ്, ബിസിസിഐ തീരുമാനിച്ചെന്ന് റിപ്പോർട്ട്

Rohit Sharma

അഭിറാം മനോഹർ

, തിങ്കള്‍, 4 നവം‌ബര്‍ 2024 (18:16 IST)
ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി സ്വന്തം നാട്ടില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ നാണക്കേടിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ടെസ്റ്റ് പരമ്പര കൈവിട്ട് അവസാന ടെസ്റ്റില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് നാണം കെടാതെ മടങ്ങാന്‍ വിജയം അനിവാര്യമായിരുന്നെങ്കിലും ബാറ്റര്‍മാര്‍ വീണ്ടും നിരാശപ്പെടുത്തിയതോടെയാണ് തലകുനിച്ച് മടങ്ങേണ്ടി വന്നത്. തോല്‍വിയുടെ ഞെട്ടലിലാണ് ഇതോടെ ബിസിസിഐയും. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി തന്നെ ബിസിസിഐ എടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്.
 
 ഹോം സീരീസില്‍ സീനിയര്‍ താരങ്ങളായ അശ്വിന്‍, കോലി, രോഹിത് എന്നിവരാണ് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനങ്ങള്‍ നടത്തിയത്. ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ പോലും സഹാരതാണ്ഡവമാടിയ പിച്ചില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ അശ്വിനും ജഡേജയ്ക്കും സാധിച്ചില്ല. ഇതോടെ രോഹിത്,കോലി,അശ്വിന്‍,ജഡേജ എന്നിവര്‍ ഒന്നിച്ച് കളിക്കുന്ന അവസാന ഹോം ടെസ്റ്റ് പരമ്പരയായിരിക്കും ഇതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയുടെ അടിസ്ഥാനത്തിലാകും സീനിയര്‍ താരങ്ങളുടെ ഭാവി നിര്‍ണയിക്കുക.
 
അതേസമയം മൂന്നാം ടെസ്റ്റിലും തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാനായി ഇനിയുള്ള അഞ്ച് ടെസ്റ്റുകളില്‍ നാലെണ്ണത്തില്‍ വിജയിക്കണമെന്ന അവസ്ഥയിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ലാത്ത ടീമാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടിയില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും സീനിയര്‍ താരങ്ങള്‍ പുറത്താകാനും സാധ്യതയുണ്ട്.
 
 അഭിമന്യൂ ഈശ്വരന്‍,സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് ഇതോറ്റെ ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചേക്കും. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവര്‍ കരിയറിന്റെ അവസാന സമയങ്ങളിലാണ് എന്നതിനാല്‍ തന്നെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് യുവനിരയെ വാര്‍ത്തെടുക്കേണ്ടതായും ഉണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കാർക്ക് എളുപ്പമല്ല, ഓസീസിൽ കാലുകുത്തിയാൽ ഓസ്ട്രേലിയൻ ആരാധകർ പരിഹസിക്കും: സൈമൺ ഡൗൾ