Shaheen vs Babar: അടി പൊട്ടുമോ?, ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനിടെ ബാബർ അസമിനെ സിംബു, സിംബു എന്ന് വിളിച്ച് ഷഹീൻ അഫ്രീദി,വീഡിയോ: പുതിയ വിവാദം

അഭിറാം മനോഹർ
വെള്ളി, 11 ഒക്‌ടോബര്‍ 2024 (13:35 IST)
Shaheen Afridi, Babar Azam
പാകിസ്ഥാന്‍ ക്രിക്കറ്റ് മാത്രമല്ല പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്ററായ ബാബര്‍ അസമും ഒരു മോശം ഘട്ടത്തിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്. 2022ല്‍ ന്യൂസിലന്‍ഡിനെതിരെ കറാച്ചിയില്‍ 161 റണ്‍സ് സ്വന്തമാക്കിയതിന് ശേഷം ടെസ്റ്റില്‍ നല്ലൊരു പ്രകടനം പോലും നടത്താന്‍ ബാബറിനായിട്ടില്ല. പാകിസ്ഥാന്‍ ടീമാകട്ടെ തങ്ങളുടെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ പാക് ക്യാമ്പില്‍ ബാബര്‍ അസമും പേസര്‍ ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള വഴക്കും പുറത്തുപാട്ടാണ്.
 
ഇടക്കാലത്ത് ബാബര്‍ അസമിന് പകരം ഷഹീന്‍ അഫ്രീദി നായകസ്ഥാനം ഏറ്റെടുത്തിരുന്നെങ്കിലും വൈകാതെ തന്നെ ബാബറിന് തന്നെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചുമതല നല്‍കുകയായിരുന്നു. മുള്‍ട്ടാനിലെ ഹൈവേയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പിച്ചില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 30, 5 എന്നിങ്ങനെയാണ് ബാബറിന്റെ സ്‌കോറുകള്‍. വിമര്‍ശകര്‍ സിംബാബര്‍ എന്നും സിംബു എന്നുമെല്ലാമാണ് ബാബറിനെ പരിഹസിക്കാന്‍ ഉപയോഗിക്കാറുള്ളത്. ചെറിയ ടീമുകള്‍ക്കെതിരെ മാത്രമാണ് ബാബര്‍ മികച്ച പ്രകടനങ്ങള്‍ നടത്താറുള്ളത് എന്നതാണ് ഇതിന് കാരണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

കുറെ നാൾ വീട്ടിലിരുന്നപ്പോളാണ് ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടായത്, കോലിയുമൊത്തുള്ള കൂട്ടുക്കെട്ട് ആസ്വദിച്ചു: രോഹിത്

ഇതൊരു പാഠം, ഓസീസ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടന്നതിൽ വിവാദപരാമർശവുമായി മധ്യപ്രദേശ് മന്ത്രി

Shreyas Iyer: ആന്തരിക രക്തസ്രാവം; ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ ഐസിയുവിലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments