Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്വിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് നന്നായി അല്ലെങ്കില്‍ വോണിന് ഹര്‍ഭജന്റെ ഗതിയുണ്ടായേനെ

അശ്വിന്‍ പന്തെറിയുന്നത് കാണുമ്പോള്‍ തോന്നുന്ന വികാരമെന്ത് ?; ഷെയ്ന്‍ വോണിന്റെ പ്രസ്‌താവന വൈറലാകുന്നു

Shane Warne
ബംഗലൂരു , ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (14:38 IST)
ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെ വാനോളം പുകഴ്‌ത്തി ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത്. അശ്വിന്‍ പന്തെറിയുന്നത് കാണുമ്പോള്‍ ഒരു പ്രത്യേക ഇഷ്‌ടം തോന്നാറുണ്ടെന്നാണ് വോണ്‍ മൈക്രോ ബ്ലോഗിംഗ്  സൈറ്റായ ട്വിറ്ററിലൂടെ പറഞ്ഞത്.

പാകിസ്ഥാന്‍ ലെഗ് സ്‌പിന്നര്‍ യാസിര്‍ ഷായും മികച്ച ബോളറാണെന്ന് വോള്‍ വ്യക്തമാക്കി.

ന്യൂസിലഡിനെതിരായ ടെസ്‌റ്റ് മത്സരങ്ങളില്‍ അശ്വിന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്‌ചവച്ചത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഷായും മികച്ച പ്രകടനം നടത്തിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഷെയ്ന്‍ വോണിന്റെ ട്വീറ്റ് പുറത്തുവന്നത്.

37 ടെസ്റ്റുകളില്‍ നിന്നും 200 വിക്കറ്റ് തികച്ച അശ്വിന്‍ വേഗത്തില്‍ 200 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ ബൗളറാണ്. 17 ടെസ്റ്റില്‍ 100 പേരെ പുറത്താക്കിയ യാസിര്‍ ഷാ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വേഗം കൂടിയ ബൗളറാണ്.

ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് മത്സരങ്ങളില്‍ അശ്വിന്‍ മികച്ച പ്രകടനം നടത്തുന്നതിനിടെ വിവാദ പ്രസ്‌താവനയുമായി ഹര്‍ഭജന്‍ സിംഗ് നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെയും അനില്‍ കുംബ്ലെയുടെയും കരിയരിന്റെ തുടക്കത്തില്‍ സ്‌പിന്നിന് അനുകൂലമായ പിച്ചൊരുക്കിയിരുന്നുവെങ്കില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ കഴിയുമായിരുന്നു എന്നാണ് ഭാജി ട്വീറ്റ് ചെയ്‌തത്.

ഇതിനെതിരേ ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്‌ച അശ്വിനും ഹര്‍ഭജനെതിരെ ട്വീറ്റ് ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ താരങ്ങളെ വെറുതേവിടില്ല, അഫ്രീദിയുടെ ആത്മകഥ അതിര്‍ത്തികള്‍ ലംഘിക്കും