Publish Date: Mon, 15 Feb 2021 (12:31 IST)
Updated Date: Mon, 15 Feb 2021 (12:35 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ വേദിയായ ചെന്നൈയിലെ പിച്ചിനെ ബീച്ചെന്നു പരിഹസിച്ച ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കൽ വോണിന് ചുട്ടമറുപടിയുമായി സ്പിൻ ഇതിഹാസം ഷെയ്‌ൻ വോൺ. പിച്ചിനെ കുറ്റം പറയാതെ നന്നായി ബോൾ ചെയ്യാനാണ് ഇംഗ്ലണ്ട് ശ്രമിക്കേണ്ടതെന്ന് വോൺ പറഞ്ഞു.
ആദ്യ ടെസ്റ്റിൽ ടൊസ് നേടുന്നത് പ്രധാനമായിരുന്നു. ആദ്യ രണ്ട് ദിവസം പിച്ചിൽ നിന്നും ബൗളർമാർക്ക് ഒരു സഹായവും ലഭിച്ചിരുന്നില്ല. എന്നാൽ രണ്ടാം ടെസ്റ്റിലെ ആദ്യദിനം മുതല്‍ ബോള്‍ ടേണ്‍ ചെയ്തിരുന്നു. അവിടെ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് രോഹിത് ശർമ കാണിച്ചുതന്നു. ഇന്ത്യക്കു ആദ്യ ടെസ്റ്റില്‍ ജയിക്കാന്‍ ഒരു അവസരവുമില്ലാതിരുന്നപ്പോള്‍ ആരും പിച്ചിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.ഈ ടെസ്റ്റില്‍ ആദ്യ ബോള്‍ മുതല്‍ ഇരുടീമുകള്‍ക്കും ഉണ്ടായിരുന്നത് തുല്യസാധ്യതയാണെന്നും ഷെയ്‌ൻ വോൺ ചൂണ്ടിക്കാട്ടി.
അഭിറാം മനോഹർ
Publish Date: Mon, 15 Feb 2021 (12:31 IST)
Updated Date: Mon, 15 Feb 2021 (12:35 IST)