Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊട്ടിത്തെറിച്ച് ബിസിസിഐ; നാണക്കേടിന് കോഹ്‌ലിയും ശാസ്‌ത്രിയും സമാധാനം പറയേണ്ടി വരും

പൊട്ടിത്തെറിച്ച് ബിസിസിഐ; നാണക്കേടിന് കോഹ്‌ലിയും ശാസ്‌ത്രിയും സമാധാനം പറയേണ്ടി വരും

പൊട്ടിത്തെറിച്ച് ബിസിസിഐ; നാണക്കേടിന് കോഹ്‌ലിയും ശാസ്‌ത്രിയും സമാധാനം പറയേണ്ടി വരും
ന്യൂഡൽഹി , ചൊവ്വ, 14 ഓഗസ്റ്റ് 2018 (13:07 IST)
ഇംഗ്ലണ്ടില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ബിസിസിഐ വിശദീകരണം തേടും. ആദ്യ രണ്ട് ടെസ്‌റ്റിലും തോറ്റ സാഹചര്യത്തില്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയോടും പരിശീലകന്‍ രവി ശാസ്‌ത്രിയോടും വിശദീകരണം ചോദിക്കാനാണ് ബോർഡിന്‍റെ തീരുമാനം.

കോഹ്‌ലിയും ശാസ്‌ത്രിയും ആവശ്യപ്പെട്ട സൌകര്യങ്ങളെല്ലാം ചെയ്‌തു നല്‍കിയിട്ടും ദയനീയ പ്രകടനമാണ് ടീം നടത്തുന്നതെന്ന് ബിസിസിഐ വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെട്ടപ്പോള്‍ കോഹ്‌ലിക്കും സംഘത്തിനും നിരവധി കാരണങ്ങള്‍ നിരത്താനുണ്ടായിരുന്നു. അന്ന് ഉയര്‍ത്തിയ ആവശ്യങ്ങളെല്ലാം ഇത്തവണ സാധിച്ചു നല്‍കിയെന്നും ബോര്‍ഡ് പറഞ്ഞു.

ടീമിന്റെ ആവശ്യപ്രകാരം ഏകദിന മത്സരങ്ങള്‍ നേരത്തെ നടത്തി. മുരളി വിജയ്, അജിങ്ക്യാ രഹാനെ എന്നിവർക്ക് പര്യടനത്തിന് മുമ്പ് തന്നെ ഇംഗ്ലണ്ടിൽ കളിക്കാൻ അവസരം നൽകി. എന്നിട്ടും ഒരു ഫലവും ലഭ്യമായില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

ശാസ്‌ത്രിയുടെ പ്രവര്‍ത്തനം മോശമാണ്. അദ്ദേഹത്തിന്റെ സപ്പോര്‍ട്ടിംഗ് സ്‌റ്റാഫുകളായ സഞ്ജയ് ബംഗാര്‍, ആര്‍ ശ്രീധര്‍, ഭരത് അരുണ്‍ എന്നിവരും തോല്‍‌വികള്‍ക്ക് മറുപടി പറയേണ്ടതുണ്ടെന്നും ബിസിസിഐ അധികൃതർ കൂട്ടിച്ചേര്‍ത്തു. ഇനി മികവു കാട്ടാനായില്ലെങ്കിൽ കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ്  ബോർഡ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോര്‍ഡുകളുടെ ‘തമ്പുരാന്‍’ മടങ്ങിവരുന്നു; ആ‍രാധകര്‍ ആവേശത്തില്‍