Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റിൽ കോലി ആ നേട്ടം സ്വന്തമാക്കുന്നത് പലർക്കും ഇഷ്ടമാകില്ലായിരുന്നു: രാജി തീരുമാനത്തിൽ രവി ശാസ്‌ത്രി

ടെസ്റ്റിൽ കോലി ആ നേട്ടം സ്വന്തമാക്കുന്നത് പലർക്കും ഇഷ്ടമാകില്ലായിരുന്നു: രാജി തീരുമാനത്തിൽ രവി ശാസ്‌ത്രി
, ചൊവ്വ, 25 ജനുവരി 2022 (17:05 IST)
വിരാട് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം രാജിവച്ചതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ കോച്ച് രവിശാസ്‌ത്രി. കോലി നായകനായി തുടരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിനുള്ള ശേഷി കോലിക്കുണ്ടെന്നും ശാസ്‌ത്രി പറഞ്ഞു.
 
കുറഞ്ഞത് രണ്ട് വർഷമെങ്കിലും ടെസ്റ്റ് ക്യാപ്‌റ്റൻ സ്ഥാനത്ത് തുടരാൻ കോലിക്കാകുമായിരുന്നു. കാരണം അടുത്ത രണ്ടു വര്‍ഷം ഇന്ത്യക്കു നാട്ടില്‍ ടെസ്റ്റ് പരമ്പരകളുണ്ടായിരുന്നു.റാങ്കിംഗില്‍ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.
 
ക്യാപ്‌റ്റൻ സ്ഥാനത്ത് കോലി തുടരുകയായിരുന്നുവെങ്കിൽ ഈ പരമ്പരകൾ വിജയിച്ച്  ഇന്ത്യയെ 50-60 ടെസ്റ്റ് വിജയങ്ങളിലേക്കു കോഹ്‌ലിക്കു നയിക്കാനാവുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അതു ഒരുപാട് ആളുകള്‍ക്കു ദഹിക്കുകയും ചെയ്യില്ലായിരുന്നു. രവി ശാസ്‌ത്രി പറഞ്ഞു.
 
അവന്റെ തീരുമാനത്തെ നമ്മള്‍ ബഹുമാനിക്കണം. ഏതു രാജ്യത്താണെങ്കിലും ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിക്കുള്ളതു പോലെയുള്ള റെക്കോര്‍ഡ് അവിശ്വസനീയമാണ്. ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടി,ഇംഗ്ലണ്ടിൽ പരമ്പര വിജയത്തിനടുത്താണ്. സൗത്താഫ്രിക്കയോടു 1-2നു തോറ്റു. പക്ഷെ എന്നിട്ടും കോഹ്‌ലി ക്യാപ്റ്റനാവണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ചര്‍ച്ചകളാണ്’ ശാസ്‌ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിൻഡീസിനെതിരെ രോഹിത് മടങ്ങിയെത്തും, പുറത്ത് പോവുക ഈ താരം?