Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിനത്തിലെ വിൻഡീസ് ഹോപ്പ്, നൂറാം ഏകദിനത്തിൽ സെഞ്ചുറി നേട്ടം കുറിച്ച് ഷെയ് ഹോപ്പ്

ഏകദിനത്തിലെ വിൻഡീസ് ഹോപ്പ്, നൂറാം ഏകദിനത്തിൽ സെഞ്ചുറി നേട്ടം കുറിച്ച് ഷെയ് ഹോപ്പ്
, തിങ്കള്‍, 25 ജൂലൈ 2022 (19:34 IST)
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ചരിത്രനേട്ടം കുറിച്ച് വിൻഡീസ് വിക്കറ്റ് കീപ്പറും ഓപ്പണിങ് താരവുമായ ഷെയ് ഹോപ്പ്. കരിയറിലെ നൂറാം ഏകദിനം സെഞ്ചുറിനേട്ടത്തോടെയാണ് ഹോപ്പ് ആഘോഷമാക്കിയത്. 135 പന്തിൽ നിന്നും 8 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ 115 റൺസാണ് താരം നേടിയത്.
 
മത്സരത്തിൽ വിൻഡീസിനെ 300ന് മുകളിൽ അടിച്ചെടുക്കാൻ സഹായിച്ചത് ഷെയ് ഹോപ്പിൻ്റെ പ്രകടനമായിരുന്നു. നൂറാം മത്സരത്തിലെ സെഞ്ചുറിയോടെ പല റെക്കോർഡ് നേട്ടങ്ങളും താരം സ്വന്തമാക്കി. നേരത്തെ തൻ്റെ അമ്പതാം മത്സരത്തിലും ഹോപ്പ് സെഞ്ചുറി നേടിയിരുന്നു. 50മത്തെയും നൂറാമത്തെയും മത്സരത്തിൽ സെഞ്ചുറി സ്വന്തമാക്കുന്ന ലോകത്തെ ആദ്യതാരമാണ് ഷെയ് ഹോപ്പ്.
 
ഏകദിനക്രിക്കറ്റിൽ നൂറാം മത്സരത്തിൽ സെഞ്ചുറി നെടുന്ന പത്താമത്തെ താരവും നാലാമത്തെ വിൻഡീസ് താരവുമാണ് ഹോപ്പ്. വിൻഡീസ് ഇതിഹാസം ഗോർഡൻ ഗ്രീനിഡ്ജ്,ക്രിസ് ഗെയ്ൽ,രാം നരേഷ് സർവൻ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കുറിച്ച താരങ്ങൾ. വമ്പനടിക്കാർ നിറഞ്ഞ വിൻഡീസ് താരനിരയിൽ ടീമിന് ആവശ്യമായ സന്തുലിതാവസ്ഥ നൽകുന്നത് ഷെയ് ഹോപ്പിൻ്റെ വേഗത കുറഞ്ഞ ഇന്നിങ്ങ്സുകളാണ്. 
 
ഏകദിനത്തിൽ ഓപ്പണറായി 11 സെഞ്ചുറികൾ ആദ്യ 45 ഇന്നിങ്സിൽ താരം സ്വന്തമാക്കി കഴിഞ്ഞു. ഏകദിനത്തിൽ ആദ്യത്തെ 100 മത്സരങ്ങൾക്ക് ശേഷം ഏറ്റവുമധികം റൺസെടുത്ത ബാറ്റർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഹോപ്പ്. 4193 റൺസാണ് ഹോപ്പ്സിൻ്റെ സമ്പാദ്യം. 100 ഇന്നിങ്സിൽ നിന്ന് 4808 റൺസുമായി ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അമ്ലയാണ് പട്ടികയിൽ ഒന്നാമത്. 4309 റൺസുമായി ഇന്ത്യയുടെ ശിഖർ ധവാൻ രണ്ടാമതും 4217 റൺസുമായി ഡേവിഡ് വാർണർ മൂന്നാമതുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമർശനങ്ങൾ കണ്ട് പിന്നോട്ടില്ല, ഏഷ്യാകപ്പിലും ലോകകപ്പിലും കളിക്കാൻ സന്നദ്ധത അറിയിച്ച് കോലി