Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിൽ ധവാൻ തന്നെ കേമൻ, രോഹിത്തിനെ കാതങ്ങൾ പിന്നിലാക്കുന്ന പ്രകടനം

ഐപിഎല്ലിൽ ധവാൻ തന്നെ കേമൻ, രോഹിത്തിനെ കാതങ്ങൾ പിന്നിലാക്കുന്ന പ്രകടനം
, തിങ്കള്‍, 10 ഏപ്രില്‍ 2023 (15:02 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനാറാം പതിപ്പിൽ തകർപ്പൻ ഫോം തുടർന്ന് ഇന്ത്യൻ ഓപ്പണിംഗ് താരം ശിഖർ ധവാൻ. ആദ്യ മൂന്ന് കളികളിൽ നിന്ന് 225 ശരാശരിയിൽ 225 റൺസാണ് താരം നേടിയത്. 149 സ്ട്രൈക്ക് റേറ്റിലാണ് താരത്തിൻ്റെ പ്രകടനം. ഹൈദരാബാദിനെതിരെ തോറ്റെങ്കിലും മത്സരത്തിൽ 66 പന്തിൽ 99 റൺസുമായി ധവാൻ തിളങ്ങിയിരുന്നു. ആകെ 143 റൺസ് മാത്രമാണ് മത്സരത്തിൽ പഞ്ചാബ് നേടിയിരുന്നത്.
 
86*,40,99* എന്നിങ്ങനെയാണ് ടൂർണമെൻ്റിലെ താരത്തിൻ്റെ പ്രകടനം. 37 വയസ്സായിട്ടും താരത്തിൻ്റെ ബാറ്റിംഗിൽ മങ്ങലേറ്റിട്ടില്ലെന്നും സമീപകാലത്ത് മോശം ഫോമിലുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പകരം ധവാനെ ടീമിലെത്തിക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. നായകനെന്ന നിലയിൽ രോഹിത് ടീമിൽ കടിച്ചുതൂങ്ങി നിൽക്കുകയാണെന്നും ധവാൻ്റെ മികച്ച ഫോം ഇന്ത്യ ഉപയോഗിക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
 
അതേസമയം പുതിയ ബിസിസിഐ കരാറിൽ സി ഗ്രേഡിലുള്ള താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്. ഐപിഎൽ സീസണിൽ നിലവിലെ മികച്ച ഫോം തുടരുകയാണെങ്കിൽ ലോകകപ്പ് ടീമിൽ ഇടം ലഭിച്ചേക്കുമെങ്കിലും നിലവിൽ നല്ലരീതിയിൽ തുടരുന്ന ശുഭ്മാൻ ഗിൽ-രോഹിത് ശർമ ഓപ്പണിംഗ് കോമ്പിനേഷനിൽ മാറ്റം വരുത്താൻ ഇന്ത്യൻ ടീം തയ്യാറാവില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോൽവിയിലും റാഷിദ് ഖാന് തലയുയർത്തി നിൽക്കാം, സീസണിലെ ആദ്യ ഹാട്രിക് താരത്തിന് സ്വന്തം