രണ്ടാം വിവാഹം, മകനേക്കാള്‍ പത്ത് വയസ് കൂടുതല്‍; ധവാന്റെ വിവാഹത്തിനു സമ്മതിക്കാതെ മാതാപിതാക്കള്‍, വാശിപിടിച്ച് താരം

Webdunia
വെള്ളി, 25 ജൂണ്‍ 2021 (09:54 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ ആരാധകരുള്ള താരമാണ് ഓപ്പണര്‍ ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍. പിരിച്ചുവച്ച മീശയുമായി ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിക്കുന്ന ധവാന്‍ ആദ്യ കാഴ്ചയില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായി ! ആയിഷാ മുഖര്‍ജിയുടെ മുന്നില്‍...
 
ധവാന്റെ പ്രണയവും വിവാഹവും ക്രിക്കറ്റ് പോലെ ഉദ്വേഗജനകമായിരുന്നു. 1985 ല്‍ ജനിച്ച ശിഖര്‍ ധവാന്‍ വിവാഹം കഴിച്ചത് തന്നേക്കാള്‍ 10 വയസ് കൂടുതലുള്ള ആയിഷ മുഖര്‍ജിയെയാണ്. ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും ഒരു സിനിമാ കഥ പോലെയാണ്. 
 
ആയിഷ മുഖര്‍ജി നേരത്തെ വിവാഹിതയാണ്. പശ്ചിമ ബംഗാളില്‍ ജനിച്ച ആയിഷ എട്ടാം വയസ്സിലാണ് ഓസ്ട്രേലിയയിലെത്തുന്നത്. അവിടെ പഠിച്ചുവളര്‍ന്ന ആയിഷ ഒരു ഓസ്ട്രേലിയന്‍ ബിസിനസുകാരനെ വിവാഹം കഴിച്ചു. രണ്ടായിരത്തില്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. 2005 ല്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഇതിനു പിന്നാലെ ആയിഷയുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഭര്‍ത്താവുമായി അകന്നു. ഇരുവരും ഒടുവില്‍ വിവാഹമോചനം നേടി. കായിക പ്രേമി കൂടിയാണ് കിക്ക് ബോക്സര്‍ ആയ ആയിഷ. 
 
സോഷ്യല്‍ മീഡിയ വഴിയാണ് ശിഖര്‍ ധവാന്‍ ആയിഷയെ ശ്രദ്ധിക്കുന്നത്. ആയിഷയോട് താല്‍പര്യം തോന്നിയ ധവാന്‍ അവര്‍ക്ക് ഫെയ്സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ധവാന്റെ റിക്വസ്റ്റ് ആയിഷ സ്വീകരിച്ചു. ഇരുവരും തമ്മില്‍ അടുത്തു, സൗഹൃദമായി. പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിട്ടു. ധവാന്റെ പ്രണയത്തെ കുറിച്ച് ഹര്‍ഭജന്‍ സിങ്ങിന് അറിയമായിരുന്നു. ആയിഷ നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതില്‍ രണ്ട് മക്കളുണ്ടെന്നും ഹര്‍ഭജന്‍ ധവാനെ അറിയിച്ചു. എന്നാല്‍, ഇതുകൊണ്ടൊന്നും ആയിഷയുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ ധവാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ധവാനും ആയിഷയും തീരുമാനിക്കുകയായിരുന്നു. 
 
വീട്ടുകാര്‍ വലിയ എതിര്‍പ്പ് അറിയിച്ചെങ്കിലും ധവാന്‍ ആയിഷയെ വിവാഹം കഴിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. രണ്ടാം വിവാഹം ആയതിനാലും ആയിഷയ്ക്ക് മക്കള്‍ ഉള്ളതിനാലും ധവാന്റെ പിതാവ് വിവാഹത്തിനു വലിയ എതിര്‍പ്പറിയിച്ചു. എന്നാല്‍, ആയിഷയെ തന്നെ വിവാഹം കഴിക്കണമെന്ന് ധവാന്‍ വാശിപിടിച്ചു. മാതാപിതാക്കളും ധവാനും തമ്മില്‍ ഇതേ കുറിച്ച് പല തവണ ചര്‍ച്ച നടത്തി. ഒടുവില്‍ ധവാന്റെ നിര്‍ബന്ധത്തിനു വീട്ടുകാരും വഴങ്ങി. 2009 ല്‍ വിവാഹനിശ്ചയവും 2012 ഒക്ടോബര്‍ 30 ന് വിവാഹവും നടന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Yashvasi Jaiswal: രാജസ്ഥാൻ നായകനാവേണ്ടത് ജഡേജയല്ല, യോഗ്യൻ ജയ്സ്വാൾ: ആകാശ് ചോപ്ര

നാളെയെങ്കിൽ നാളെ കളിക്കാനാകണം,ഫുട്ബോളിലെ പ്രതിസന്ധിക്ക് പരിഹാരം വേണം, ഐഎസ്എൽ- ഐ ലീഗ് ക്ലബുകൾ കായികമന്ത്രിയെ കാണും

Shubman Gill : മൂന്ന് ഫോർമാറ്റും ഒരുപോലെ കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്: ശുഭ്മാൻ ഗിൽ

ഇഷാൻ ഓപ്പണിങ്ങിൽ ഇറങ്ങേണ്ട താരം, മുംബൈ ഇന്ത്യൻസിൽ തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം

പരിക്കിൽ നിന്നും മോചിതനായി ഹാർദ്ദിക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും

അടുത്ത ലേഖനം
Show comments