Webdunia - Bharat's app for daily news and videos

Install App

അന്ന് അച്ഛന്‍ എതിര്‍ത്തു, വീട്ടുകാരുടെ എതിര്‍പ്പ് വിലവയ്ക്കാതെ തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ആയേഷയെ ധവാന്‍ വിവാഹം കഴിച്ചു; ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ച് വിവാഹമോചന വാര്‍ത്ത

Webdunia
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (10:40 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആയേഷ മുഖര്‍ജിയും വിവാഹമോചിതര്‍ ആകുന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിക്കറ്റിലെ അപൂര്‍വ പ്രണയകഥകളില്‍ ഒന്നാണ് ധവാന്‍-ആയേഷ ജോഡിയുടേത്. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധവാന്‍ ആയേഷയെ വിവാഹം കഴിച്ചത്. 
 
ധവാന്റെ പ്രണയവും വിവാഹവും ക്രിക്കറ്റ് പോലെ ഉദ്വേഗജനകമായിരുന്നു. 1985 ല്‍ ജനിച്ച ശിഖര്‍ ധവാന്‍ വിവാഹം കഴിച്ചത് തന്നേക്കാള്‍ 10 വയസ് കൂടുതലുള്ള ആയിഷ മുഖര്‍ജിയെയാണ്. ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും ഒരു സിനിമാ കഥ പോലെയാണ്. 
 
ആയിഷ മുഖര്‍ജി നേരത്തെ വിവാഹിതയാണ്. പശ്ചിമ ബംഗാളില്‍ ജനിച്ച ആയിഷ എട്ടാം വയസ്സിലാണ് ഓസ്ട്രേലിയയിലെത്തുന്നത്. അവിടെ പഠിച്ചുവളര്‍ന്ന ആയിഷ ഒരു ഓസ്ട്രേലിയന്‍ ബിസിനസുകാരനെ വിവാഹം കഴിച്ചു. രണ്ടായിരത്തില്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. 2005 ല്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഇതിനു പിന്നാലെ ആയിഷയുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഭര്‍ത്താവുമായി അകന്നു. ഇരുവരും ഒടുവില്‍ വിവാഹമോചനം നേടി. കായിക പ്രേമി കൂടിയാണ് കിക്ക് ബോക്സര്‍ ആയ ആയിഷ. 
 
സോഷ്യല്‍ മീഡിയ വഴിയാണ് ശിഖര്‍ ധവാന്‍ ആയിഷയെ ശ്രദ്ധിക്കുന്നത്. ആയിഷയോട് താല്‍പര്യം തോന്നിയ ധവാന്‍ അവര്‍ക്ക് ഫെയ്സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ധവാന്റെ റിക്വസ്റ്റ് ആയിഷ സ്വീകരിച്ചു. ഇരുവരും തമ്മില്‍ അടുത്തു, സൗഹൃദമായി. പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിട്ടു. ധവാന്റെ പ്രണയത്തെ കുറിച്ച് ഹര്‍ഭജന്‍ സിങ്ങിന് അറിയമായിരുന്നു. ആയിഷ നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതില്‍ രണ്ട് മക്കളുണ്ടെന്നും ഹര്‍ഭജന്‍ ധവാനെ അറിയിച്ചു. എന്നാല്‍, ഇതുകൊണ്ടൊന്നും ആയിഷയുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ ധവാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ധവാനും ആയിഷയും തീരുമാനിക്കുകയായിരുന്നു. 
 
വീട്ടുകാര്‍ വലിയ എതിര്‍പ്പ് അറിയിച്ചെങ്കിലും ധവാന്‍ ആയിഷയെ വിവാഹം കഴിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. പത്ത് വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ധവാന്റെ അച്ഛന്‍ നിലപാടെടുത്തു. ഒടുവില്‍ ധവാന്റെ നിര്‍ബന്ധത്തിനു വീട്ടുകാരും വഴങ്ങി. 2009 ല്‍ വിവാഹനിശ്ചയവും 2012 ഒക്ടോബര്‍ 30 ന് വിവാഹവും നടന്നു. 
 
അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇരുവരും ബന്ധം വേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഏഴുവയസ്സായ ഒരു മകനുണ്ട്. ആയേഷയാണ് വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. ആയേഷയുടെ രണ്ടാം വിവാഹമോചനമാണിത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയിലാണ് ശിഖര്‍ ധവാന്‍ ഇപ്പോള്‍ ഉള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

M S Dhoni: 43 വയസിലും റെക്കോർഡുകളുടെ തോഴൻ, ടി20യിൽ 350 സിക്സറുകൾ പൂർത്തിയാക്കി ധോനി

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

Manchester United vs Tottenham Hotspur: അവസാന പിടിവള്ളി, യൂറോപ്പ ലീഗ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടന്നത്തിനെതിരെ, ജയിച്ചാൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

M S Dhoni: 43 വയസിലും റെക്കോർഡുകളുടെ തോഴൻ, ടി20യിൽ 350 സിക്സറുകൾ പൂർത്തിയാക്കി ധോനി

അടുത്ത ലേഖനം
Show comments