Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോട്ടോ കണ്ടപ്പോള്‍ ആയിഷയോട് ക്രഷ്, ഉടന്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു; പത്ത് വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന് ധവാന്റെ അച്ഛന്‍

ഫോട്ടോ കണ്ടപ്പോള്‍ ആയിഷയോട് ക്രഷ്, ഉടന്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു; പത്ത് വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന് ധവാന്റെ അച്ഛന്‍
, ബുധന്‍, 4 ഓഗസ്റ്റ് 2021 (08:50 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ ആരാധകരുള്ള താരമാണ് ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍. പിരിച്ചുവച്ച മീശയുമായി ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിക്കുന്ന ധവാന്‍ ആദ്യ കാഴ്ചയില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായി ! ആയിഷാ മുഖര്‍ജിയുടെ മുന്നില്‍...
 
ധവാന്റെ പ്രണയവും വിവാഹവും ക്രിക്കറ്റ് പോലെ ഉദ്വേഗജനകമായിരുന്നു. 1985 ല്‍ ജനിച്ച ശിഖര്‍ ധവാന്‍ വിവാഹം കഴിച്ചത് തന്നേക്കാള്‍ 10 വയസ് കൂടുതലുള്ള ആയിഷ മുഖര്‍ജിയെയാണ്. ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും ഒരു സിനിമാ കഥ പോലെയാണ്. 
 
ആയിഷ മുഖര്‍ജി നേരത്തെ വിവാഹിതയാണ്. പശ്ചിമ ബംഗാളില്‍ ജനിച്ച ആയിഷ എട്ടാം വയസ്സിലാണ് ഓസ്‌ട്രേലിയയിലെത്തുന്നത്. അവിടെ പഠിച്ചുവളര്‍ന്ന ആയിഷ ഒരു ഓസ്‌ട്രേലിയന്‍ ബിസിനസുകാരനെ വിവാഹം കഴിച്ചു. രണ്ടായിരത്തില്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. 2005 ല്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഇതിനു പിന്നാലെ ആയിഷയുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഭര്‍ത്താവുമായി അകന്നു. ഇരുവരും ഒടുവില്‍ വിവാഹമോചനം നേടി. കായിക പ്രേമി കൂടിയാണ് കിക്ക് ബോക്‌സര്‍ ആയ ആയിഷ. 
 
സോഷ്യല്‍ മീഡിയ വഴിയാണ് ശിഖര്‍ ധവാന്‍ ആയിഷയെ ശ്രദ്ധിക്കുന്നത്. ആയിഷയോട് താല്‍പര്യം തോന്നിയ ധവാന്‍ അവര്‍ക്ക് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ധവാന്റെ റിക്വസ്റ്റ് ആയിഷ സ്വീകരിച്ചു. ഇരുവരും തമ്മില്‍ അടുത്തു, സൗഹൃദമായി. പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിട്ടു. ധവാന്റെ പ്രണയത്തെ കുറിച്ച് ഹര്‍ഭജന്‍ സിങ്ങിന് അറിയമായിരുന്നു. ആയിഷ നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതില്‍ രണ്ട് മക്കളുണ്ടെന്നും ഹര്‍ഭജന്‍ ധവാനെ അറിയിച്ചു. എന്നാല്‍, ഇതുകൊണ്ടൊന്നും ആയിഷയുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ ധവാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ധവാനും ആയിഷയും തീരുമാനിക്കുകയായിരുന്നു. 
 
വീട്ടുകാര്‍ വലിയ എതിര്‍പ്പ് അറിയിച്ചെങ്കിലും ധവാന്‍ ആയിഷയെ വിവാഹം കഴിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. പത്ത് വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ധവാന്റെ അച്ഛന്‍ നിലപാടെടുത്തു. ഒടുവില്‍ ധവാന്റെ നിര്‍ബന്ധത്തിനു വീട്ടുകാരും വഴങ്ങി. 2009 ല്‍ വിവാഹനിശ്ചയവും 2012 ഒക്ടോബര്‍ 30 ന് വിവാഹവും നടന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.എല്‍.രാഹുല്‍ ഇന്ത്യയുടെ ഓപ്പണര്‍; ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ കച്ചമുറുക്കി കോലിപ്പട