എല്ലാം കൈവിട്ടു പോകുമോ ?; ധവാന്‍ റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ തിരിച്ചടി ലഭിച്ചത് സച്ചിന്
ധവാന്‍ റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ തിരിച്ചടി ലഭിച്ചത് സച്ചിന്
കരുത്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി സെമി ബെര്‍ത്ത് നേടിയ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ മറ്റൊരു റെക്കോര്‍ഡില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ പിന്നിലാക്കിയ പ്രകടനമാണ് ധവാന്‍ ഇംഗ്ലീഷ് മണ്ണില്‍ പുറത്തെടുത്തത്.
ഐസിസി ടൂര്‍ണമെന്റുകളില്‍ അതിവേഗം 1000 റണ്‍സ് തികച്ച സച്ചിന്റെ റേക്കോര്‍ഡാണ് ധവാന്‍ മറികടന്നത്. 18 ഇന്നിംഗ്‌സുകളില്‍ നിന്ന് സച്ചിന്‍ ഇത്രയും റണ്‍സ് സ്വന്തമാക്കിയപ്പോള്‍ കേവലം 16 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ധവാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സ് ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ എന്നിവരാണ് 20 ഇന്നിംഗ്‌സുകളില്‍ നിന്നായി ആയിരം റണ്‍സ് തികച്ചത്.