Webdunia - Bharat's app for daily news and videos

Install App

ധവാനെ പുറത്തിരുത്താനുള്ള തീരുമാനം ദ്രാവിഡിന്റേത്, ടി 20 യില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് സൂചന നല്‍കി; ബിസിസിഐ അധികൃതര്‍

Webdunia
ചൊവ്വ, 24 മെയ് 2022 (18:35 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്താതിരുന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണെന്ന് ബിസിസിഐ അധികൃതര്‍. ഐപിഎല്ലില്‍ ധവാന്‍ മികച്ച ഫോമില്‍ ആണെങ്കിലും ടി 20 ക്രിക്കറ്റില്‍ ധവാന് പകരക്കാരെ തേടേണ്ട സമയം അതിക്രമിച്ചെന്ന് ദ്രാവിഡ് നിലപാടെടുത്തതോടെയാണ് താരത്തിനു സ്ഥാനം നഷ്ടമായത്. 
 
2021 ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ധവാന്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഒരു ടി 20 മത്സരം കളിച്ചത്. ടി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ധവാന്‍ ഉണ്ടായിരുന്നില്ല. ഐപിഎല്ലില്‍ ഈ സീസണില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി 38.33 ശരാശരിയില്‍ 460 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്. എങ്കിലും ടി 20 ക്രിക്കറ്റില്‍ ഇനി ധവാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ധവാന്‍ വേണ്ട എന്ന തീരുമാനം ദ്രാവിഡിന്റേതാണ്. ഇക്കാര്യം ധവാനെ നേരിട്ട് ദ്രാവിഡ് അറിയിച്ചിട്ടുണ്ട്. ഇനി ടി 20 ക്രിക്കറ്റില്‍ ധവാന് അവസരം ഉണ്ടാകില്ലെന്ന് ദ്രാവിഡ് സൂചന നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതാരങ്ങള്‍ക്ക് വേണ്ടിയാണ് ധവാനെ മാറ്റി നിര്‍ത്തുന്നതെന്നാണ് ദ്രാവിഡിന്റെ നിലപാട്. 
 
'ധവാന്‍ വേണ്ട എന്ന കടുത്ത തീരുമാനം എടുത്തത് ദ്രാവിഡാണ്. ഞങ്ങള്‍ അത് അംഗീകരിക്കുകയായിരുന്നു. ഞായറാഴ്ച ടീം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ ഇക്കാര്യം ദ്രാവിഡ് ധവാനെ അറിയിച്ചിരുന്നു,' ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്‌പോര്‍ട്‌സിനോട് വെളിപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

അടുത്ത ലേഖനം
Show comments