Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നോ രണ്ടോ കളിയില്‍ അവസരം കൊടുക്കും; ശിഖര്‍ ധവാന്റെ വിരമിക്കല്‍ സൂചനയുമായി ബിസിസിഐ

ഒന്നോ രണ്ടോ കളിയില്‍ അവസരം കൊടുക്കും; ശിഖര്‍ ധവാന്റെ വിരമിക്കല്‍ സൂചനയുമായി ബിസിസിഐ
, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (14:49 IST)
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ അവസരം നല്‍കുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നു. ശിഖര്‍ ധവാന്‍ ഇനി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ശിഖര്‍ ധവാന് അവസാന അവസരം നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ശിഖര്‍ ധവാനെ കുറിച്ച് പറയുകയാണെങ്കില്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരു ലാസ്റ്റ് ചാന്‍സ് കൊടുത്തേക്കും. അദ്ദേഹത്തെ ടീമില്‍ എടുക്കുകയും ഒന്നോ രണ്ടോ ഏകദിനങ്ങള്‍ കൂടി കളിക്കാന്‍ അവസരം നല്‍കുകയും ചെയ്യും,' പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള അവസരമെന്ന നിലയിലാണ് ഒന്നോ രണ്ടോ ഏകദിനങ്ങള്‍ കളിക്കാന്‍ ശിഖര്‍ ധവാന് ബിസിസിഐ സാധ്യതയൊരുക്കുന്നത്. 
 
അതേസമയം, ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായിരിക്കും ശിഖര്‍ ധവാന്‍. ഇന്ത്യയ്ക്കായി 145 ഏകദിനങ്ങളില്‍ നിന്ന് 45.55 ശരാശരിയില്‍ 6,105 റണ്‍സും 66 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 28.18 ശരാശരിയില്‍ 1,719 റണ്‍സും ധവാന്‍ നേടിയിട്ടുണ്ട്. 34 ടെസ്റ്റുകള്‍ കളിച്ച ധവാന്‍ 40.61 ശരാശരിയിലാണ് 2,315 റണ്‍സ് നേടിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ സുരക്ഷിത കരങ്ങളില്‍; രോഹിത് ശര്‍മയെ നായകനാക്കിയ തീരുമാനത്തെ പ്രശംസിച്ച് ഗൗതം ഗംഭീര്‍