Webdunia - Bharat's app for daily news and videos

Install App

റിഷഭ് പന്ത് നന്നായി നയിക്കുന്നു, ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ചത് നല്ല തീരുമാനം; പുകഴ്ത്തി ശ്രേയസ് അയ്യര്‍

Webdunia
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (11:53 IST)
പരുക്കിനെ തുടര്‍ന്നാണ് ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്റ്റന്‍ സ്ഥാനം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് നല്‍കിയത്. പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയെങ്കിലും പന്ത് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരട്ടെയെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും റിഷഭ് പന്ത് മികച്ച രീതിയില്‍ ടീമിനെ നയിക്കുന്നുണ്ടെന്നും ശ്രേയസ് അയ്യര്‍ പ്രതികരിച്ചു. 
 
'പന്ത് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരണമെന്ന് ഫ്രാഞ്ചൈസിയാണ് തീരുമാനിച്ചത്. ഫ്രാഞ്ചൈസിയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഈ സീസണ്‍ തുടക്കം മുതല്‍ പന്ത് മികച്ച രീതിയില്‍ ടീമിനെ നയിക്കുന്നു. അതുകൊണ്ടാണ് ഈ സീസണ്‍ അവസാനിക്കുന്നതുവരെ പന്ത് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരട്ടെ എന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചത്. ഈ തീരുമാനത്തെ എല്ലാ അര്‍ത്ഥത്തിലും ഞാന്‍ സ്വാഗതം ചെയ്യുന്നു. ബാറ്റിങ്ങിലാണ് ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്,' ശ്രേയസ് അയ്യര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

റിങ്കുവിന് പകരം ദുബെയെന്ന തീരുമാനം പാളിയോ? ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം ദുബെ നനഞ്ഞ പടക്കം മാത്രം

RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

അടുത്ത ലേഖനം
Show comments