Webdunia - Bharat's app for daily news and videos

Install App

അരങ്ങേറ്റത്തിൽ സെഞ്ചുറി: വീരു,റെയ്‌ന രോഹിത്തിനൊപ്പം ഇനി ശ്രേയസും

Webdunia
വെള്ളി, 26 നവം‌ബര്‍ 2021 (12:51 IST)
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഗംഭീര പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവതാരമായ ശ്രേയസ് അയ്യർ. രണ്ടാം ദിനത്തിൽ സെഞ്ചുറി നേടിയ താരം ഇന്ത്യക്കു വേണ്ടി കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി തികയ്ക്കുന്ന പതിനാറാമത് താരമെന്ന റെക്കോർഡ് സ്വന്തമാക്കി.
 
നാട്ടിൽ കന്നി സെഞ്ചുറി സ്വന്തമാക്കുന്ന പത്താമത്തെ താരമാണ് ശ്രേയസ്.രോഹിത് ശര്‍മ (2013, വെസ്റ്റ് ഇന്‍ഡീസ്), പൃഥ്വി ഷാ (2018, വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് അവസാനമായി നാട്ടിൽ കന്നി ടെസ്റ്റിൽ സെഞ്ചുറി നേടിയ  ഇന്ത്യൻ താരങ്ങൾ.
 
അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചാമനായോ, അതിനു താഴെയോ ക്രീസിലെത്തിയ ശേഷം സെഞ്ച്വറിയുമായി കസറിയ നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സെഞ്ചുറിയോടെ താരം സ്വന്തമാക്കി. സൗത്താഫ്രിക്കയ്‌ക്കെതിരേ മുന്‍ ഇതിഹാസ ബാറ്റര്‍ വീരേന്ദര്‍ സെവാഗായിരുന്നു ആദ്യമായി അഞ്ചാമനായി ഇറങ്ങി കന്നി ടെസ്റ്റില്‍ നൂറടിച്ചത്. പിന്നീട് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും അവസാനമായി നിലവിലെ ഓപ്പണറും ടി20 ടീം നായകനുമായ രോഹിത് ശര്‍മയും ഈ നേട്ടത്തിലെത്തി.
 
മത്സരത്തിൽ 3 വിക്കറ്റിന് 106 റൺസ് എന്നനിലയിൽ ഇന്ത്യ പതറവെയായിരുന്നു ശ്രേയസ് ക്രീസിലെത്തുന്നത്. 145 റൺസിൽ നാലാം വിക്കറ്റും വീണെങ്കിലും രവീന്ദ്ര ജഡേജയുമായി ചേർന്ന് ശ്രേയസ് സ്കോർ ഉയർത്തി.157 ബോളുകളിലായിരുന്നു ശ്രേയസിന്റെ സെഞ്ചുറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments