Webdunia - Bharat's app for daily news and videos

Install App

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

അഭിറാം മനോഹർ
ബുധന്‍, 28 ഫെബ്രുവരി 2024 (18:29 IST)
ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരിനെയും പുറത്താക്കി ബിസിസിഐ. ഇന്ന് പ്രഖ്യാപിച്ച കരാര്‍ പട്ടികയില്‍ നിന്നാണ് താരങ്ങളെ ബിസിസിഐ പുറത്താക്കിയത്. കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍,മുഹമ്മദ് സിറാജ് എന്നിവര്‍ എ ഗ്രേഡിലേക്ക് മുന്നേറിയപ്പോള്‍ പരിക്ക് മൂലം കഴിഞ്ഞ ഒരു വര്‍ഷമായി പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്തിനെ ഗ്രേഡ് ബിയിലേക്ക് മാറ്റി.
 
കഴിഞ്ഞ സീസണില്‍ ഗ്രേഡ് എ കരാറുണ്ടായിരുന്ന അക്ഷര്‍ പട്ടേല്‍ ഗ്രേഡ് ബിയിലേക്ക് മാറ്റപ്പെട്ടു. ഹാര്‍ദ്ദിക് പാണ്ഡ്യ,ആര്‍ അശ്വിന്‍,മൊഹമ്മദ് സിറാജ് എന്നിവര്‍ ഗ്രേഡ് എ കരാര്‍ നിലനിര്‍ത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ,ജസ്പ്രീത് ബുമ്ര,വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ള താരങ്ങള്‍. ഗ്രേഡ് എ+ലുള്ള താരങ്ങള്‍ക്ക് വര്‍ഷം 7 കോടി രൂപയും ഗ്രേഡ് എയിലുള്ള താരങ്ങള്‍ക്ക് 5 കോടി രൂപയും ഗ്രേഡ് ബി താരങ്ങള്‍ക്ക് 3 കോടി രൂപയും ഗ്രേഡ് സി താരങ്ങള്‍ക്ക് ഒരു കോടി രൂപയുമാകും കരാര്‍ പ്രകാരം ലഭിക്കുക.
 
ഗ്രേഡ് എ+ താരങ്ങള്‍: രോഹിത് ശര്‍മ,വിരാട് കോലി,ജസ്പ്രീത് ബുമ്ര,രവീന്ദ്ര ജഡേജ
 
ഗ്രേഡ് എ: അശ്വിന്‍,മൊഹമ്മദ് സിറാജ്,കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍,ഹാര്‍ദ്ദിക് പാണ്ഡ്യ
 
ഗ്രേഡ് ബി: സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്,കുല്‍ദീപ് യാദവ്,അക്ഷര്‍ പട്ടേല്‍,യശ്വസി ജയ്‌സ്വാള്‍
 
ഗ്രേഡ് സി: റിങ്കു സിംഗ്,തിലക് വര്‍മ,റുതുരാജ് ഗെയ്ക്ക്വാദ്,ശാര്‍ദൂല്‍ താക്കൂര്‍,ശിവം ദുബെ,രവി ബിഷ്‌ണോയ്,ജിതേഷ് ശര്‍മ,വാഷിങ്ങ്ടണ്‍ സുന്ദര്‍,മുകേഷ് കുമാര്‍,സഞ്ജു സാംസണ്‍,ആര്‍ഷദീപ് സിംഗ്,കെ എസ് ഭരത്,പ്രസിദ്ധ് കൃഷ്ണ,ആവേഷ് ഖാന്‍,രജത് പാട്ടീദാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Cricket League, Friendly Match: സച്ചിന്‍ ബേബിയുടെ ടീമിനെ തോല്‍പ്പിച്ച് സഞ്ജു; ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ച് വിഷ്ണു വിനോദും

കാമുകിയുടെ മകൾക്ക് ചെലവഴിക്കാൻ കോടികളുണ്ട്, സ്വന്തം മകളുടെ പഠനത്തിന് മാത്രം പണമില്ല, ഷമിക്കെതിരെ വിമർശനവുമായി ഹസിൻ ജഹാൻ

യൂറോപ്പിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കം, പ്രീമിയർ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും മത്സരങ്ങൾ

ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

അടുത്ത ലേഖനം
Show comments