Webdunia - Bharat's app for daily news and videos

Install App

ശ്രേയസ് അയ്യർക്ക് സീസൺ നഷ്ടമായേക്കും, ഐപിഎൽ അടുത്തിരിക്കെ കൊൽക്കത്തയ്ക്ക് എട്ടിൻ്റെ പണി

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2023 (19:24 IST)
അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ഐപിഎൽ സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ശ്രേയസിന് നഷ്ടമാകുമെന്ന് വാർത്തകളുണ്ടായിരുന്നു. പുറം വേദനയെ തുടർന്ന് നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്ങ്സിൽ ശ്രേയസ് ബാറ്റ് ചെയ്തിരുന്നില്ല. താരത്തിന് ആഴ്ചകളോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
 
ഏപ്രിൽ ഒന്നിന് മൊഹാലിയിൽ പഞ്ചാബ് കിംഗ്സിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം. പരിക്കിനെ തുടർന്ന് താരത്തിന് നേരത്തെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രേയസ് ടീമിനൊപ്പമുണ്ടായിരുന്നില്ല. അഹമ്മദാബാദ് ടെസ്റ്റിൻ്റെ മൂന്നാം ദിനമാണ് പുറം വേദനയെ പറ്റി ശ്രേയസ് ടീം മാനേജ്മെൻ്റിനെ അറിയിച്ചത്. പൂർണ ഫിറ്റ്നസ് വീണ്ടെടുക്കും മുൻപ് തന്നെ ശ്രേയസിനെ ടീം കളിപ്പിച്ചോ എന്ന സംശയം ഇതോടെ ശക്തമായി.
 
ജസ്പ്രീത് ബുമ്ര എൻസിഎയിൽ ദീർഘകാലമായി ഉണ്ടെങ്കിലും പരിക്കിൽ നിന്നും മോചിതനാകാൻ ഏറെ കാലമെടുക്കുമെന്ന് പിന്നീട് വ്യക്തമായിരുന്നു. പൂർണമായി ഫിറ്റ്നസില്ലാതെ താരത്തെ കളിപ്പിച്ചതാണ് ഇതിന് കാരണമായി പറയുന്നത്. സമാനമായ സാഹചര്യത്തിലൂടെയാണ് അയ്യരും കടന്നു പോകുന്നത്. മാർച്ച് 17ന് മുംബൈയിലാണ് ഓസീസിനെതിരായ 3 ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

അടുത്ത ലേഖനം
Show comments